728-pixel-x-90-2-learn
728-pixel-x-90
<< >>

പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി കടമകള്‍ മറക്കുന്നതായി അമിക്കസ്‌ക്യൂരി പരാമര്‍ശം

ന്യൂഡല്‍ഹി:തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതി കടമകള്‍ മറന്ന് പ്രവര്‍ത്തിക്കുന്നതായി അമിക്കസ്‌ക്യൂരി റിപ്പോര്‍ട്ടില്‍ പരാമര്‍ശം.സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂരി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിലാണ് ക്ഷേത്രഭരണസമിതിക്കെതിരെ പരമാര്‍ശങ്ങളുള്ളത്.

ക്ഷേത്ര ഭരണസമിതി അദ്ധ്യക്ഷ കൂടിയായ ജില്ലാ ജഡ്ജി കെ പി ഇന്ദിരക്കെതിരെയാണ് പ്രധാന കുറ്റപ്പെടുത്തലുകള്‍.അദ്ധ്യക്ഷ പദവി ദുരുപയോഗം ചെയത് പോലീസ് സുരക്ഷയോടെ ജില്ലാജഡ്ജി ദര്‍ശനത്തിനെത്തുന്നത് ഭക്തര്‍ക്ക് വലിയ തോതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.തിരക്കുള്ള സമയത്തും ഇത് ആവര്‍ത്തിക്കുമ്പോള്‍ ഭക്തരെ കൂടുതലായി നിയന്ത്രിക്കേണ്ട സ്ഥിതി വിശേഷമുണ്ടാകുന്നു.ഇവരുടെ ക്ഷേത്ര ദര്‍ശനത്തിന് പോലീസ് സന്നാഹം ഏര്‍പ്പെടുത്തുന്നത് അടിയന്തരമായി തടയണമെന്നും അമിക്കസ്‌ക്യൂരി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ പൂര്‍ണതൃപ്തല്ലെന്ന് അറിയിച്ച അമിക്കസ്‌ക്യൂരി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് ഒരിക്കല്‍ കൂടി ക്ഷേത്രം സന്ദര്‍ശിക്കും.നവംബര്‍ 11നകം റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും.ക്ഷേത്രത്തിന്റെ ഓഡിറ്റ് സംബന്ധിച്ച വിവരങ്ങള്‍ മുന്‍ സി എ ജി വിനോദ് റായിയാണ് നല്‍കുക.

INDIANEWS24.COM TVPM

Leave a Reply