jio 800x100
jio 800x100
728-pixel-x-90
<< >>

പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടിന് അനുമതി

ന്യൂഡല്‍ഹി:ഏറെ ശ്രദ്ധേയവും വിവാദവുമായ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പരിഷ്‌കരണത്തിന് ശേഷം പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാന്‍ തീരുമാനം.ഇതിനായി റിസര്‍വ്വ് ബാങ്കിന് അനുമതി നല്‍കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.അതേസമയം രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാര്‍ലമെന്റ് സമ്മേൡച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.രാജ്യത്തെ അഞ്ച് ഇടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാകും പത്ത് രൂപ നോട്ട് അച്ചടിച്ചിറക്കുക.വിജയമെന്നു കണ്ടാല്‍ വ്യാപിപിക്കും.നോട്ട് പരിഷ്‌കരണത്തിന്റെ ഭാഗമായി ബാങ്കുകളില്‍ നിക്ഷേപം കൂടാനിടയായി.ഇത് ബാങ്കിംഗ് മേഖല കരുത്താര്‍ജ്ജിക്കാന്‍ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

INDIANEWS24.COM NEWDELHI

Leave a Reply