jio 800x100
jio 800x100
728-pixel-x-90
<< >>

പത്ത് മാസത്തിനകം എല്ലാ ടെര്‍മിനലും സ്മാര്‍ട്ട് ഗേറ്റ് ആകും

ദുബായ്: യു എ ഇയിലെ  ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെര്‍മിനലുകളും സ്മാര്‍ട്ട് ഗേറ്റുകളാക്കിമാറ്റും യാത്രക്കാര്‍ക്ക് 20 സെക്കന്‍ഡില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തുവരാവുന്നസ്മാര്‍ട്ട് ഗേറ്റുകള്‍ക്കായി 2018 പകുതി വരെ കാത്തിരിക്കണം. നിലവില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ 20 ശതമാനം പേര്‍ നിശ്ചിത സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.

കൂടുതല്‍ ഗേറ്റുകള്‍ തുറക്കുന്നതോടെ സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 50 ശതമാനമാക്കി വര്‍ധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ഇഗേറ്റുകളും അടുത്ത വര്‍ഷത്തോടെ സ്മാര്‍ട്ട് ഗേറ്റുകളാക്കും. ഈ മാസം അവസാനത്തോടെ ടെര്‍മിനല്‍ മൂന്നിലെ ഡിപ്പാര്‍ച്ചര്‍ വിഭാഗത്തില്‍ 25 പുതിയ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുമെന്ന് താമസകുടിയേറ്റവകുപ്പ് അറിയിച്ചു. 15 സ്മാര്‍ട്ട് ഗേറ്റുകള്‍ ഇക്കണോമി ക്ലാസിനും പത്തെണ്ണം ഫസ്റ്റ് ക്ലാസ് ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കും ഉപയോഗിക്കാം.

INDIANEWS24.COM Gulf Desk

Leave a Reply