728-pixel-x-90-2-learn
728-pixel-x-90
<< >>

പത്തേമാരി യു എ ഇയിലെ 32 തിയേറ്ററുകളില്‍

ദുബായ്:പ്രവാസി മലയാളിയുടെ ജീവിതം പ്രമേയമാക്കിയ മമ്മൂട്ടി ചിത്രം പത്തേമാരിയുടെ പ്രദര്‍ശനം യു എ ഇയില്‍ വ്യാഴാഴ്ച്ച മുതല്‍ ആരംഭിക്കും.32 തിയേറ്ററുകളിലെ 60 സ്‌ക്രീനുകളിലായി 170 പ്രദര്‍ശനങ്ങള്‍ നടത്താനാണ് പദ്ധതി.ചിത്രത്തിന്റെ സംവിധായകന്‍ സലിം അഹമ്മദ്,നിര്‍മ്മാതാക്കളായ അഡ്വ.ടി കെ ഹാഷിക്,ടി പി സുധീഷ് എന്നിവര്‍ ചേര്‍ന്ന് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.

മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിന്റെ 50 വര്‍ഷത്തെ പ്രവാസി ജീവിതമാണ് ചിത്രം പറയുന്നത്.കേരളത്തിന്റെ വികസനത്തില്‍ നിശബ്ദ വിപ്ലവം നയിച്ച ഇത്തരം പ്രവാസികളെ കുറിച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തലുകള്‍ ഇല്ല.ഇതെന്തുകൊണ്ട് സംഭവിച്ചുവെന്ന ചിന്തയില്‍ നിന്നാണ് പത്തേമാരി എന്ന ചിത്രം ജനിക്കുന്നതെന്ന് സലിം അഹമ്മദ് പറഞ്ഞു.മനസ്സ് നാട്ടിലും ശരീരം ഗള്‍ഫിലുമായി ജീവിക്കുന്ന പ്രവാസികളുടെ ജീവിതത്തെ കുറിച്ചുള്ള കഥ കേട്ടപ്പോള്‍ തന്നെ നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദുബായില്‍ ജോലി ചെയ്യുന്ന അഡ്വ. ടി കെ ഹാഷികും ടി പി സുധീഷും അറിയിച്ചു.ഇവര്‍ക്കൊപ്പം വര്‍ക്കല രാജനും പത്രസമ്മേളനത്തില്‍ ഉണ്ടായിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply