728-pixel-x-90-2-learn
728-pixel-x-90
<< >>

‘പത്തേമാരി’ അടുക്കുന്നു, കാനഡയിലെ മൂന്നിടങ്ങളില്‍

 

ടൊറന്റോ: മെഗാസ്റ്റാര്‍ മമ്മൂട്ടി ഉജ്ജ്വലമായ തിരിച്ചുവരവ്‌ നടത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം പത്തേമാരി ഈ വാരാന്ത്യം കാനഡയിലെ മൂന്ന് സ്ഥലങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. സ്കാര്‍ബറോ, ഇറ്റോബിക്കോ, റിച്ച്മണ്ട് ഹില്‍ എന്നിവിടങ്ങളില്‍ നവംബര്‍ 7, 8 തിയതികളിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.

നീണ്ട ഇടവേളയ്ക്കു ശേഷം പ്രേക്ഷകപ്രശംസ നേടിയ മമ്മൂട്ടിചിത്രമാണ് പത്തേമാരി. പ്രവാസിജീവിതത്തിന്‍റെ പൊള്ളുന്ന കഥ പറയുന്ന പത്തേമാരിയില്‍ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്‌. അറബിക്കഥയും ഗര്‍ഷോമും ഉള്‍പ്പെടെ പ്രവാസികഥകള്‍ പറയുന്ന ചിത്രങ്ങള്‍ മുമ്പും മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും പത്തേമാരി വേറിട്ടൊരു അനുഭവമാണ്‌ സൃഷ്ടിക്കുന്നത്. സൂപ്പര്‍താരത്തിന്‍റെ മാനറിസങ്ങള്‍ ഇല്ലാതെ മമ്മൂട്ടി എന്ന നടനെ മലയാളത്തിന് തിരിച്ചുകിട്ടിയ ചിത്രത്തിലെ പള്ളിക്കല്‍ നാരായണന്‍ ഏറെക്കാലം പ്രേക്ഷകഹൃദയങ്ങളില്‍ ജീവിക്കുമെന്നുറപ്പ്.

സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജൂവല്‍ മേരിയാണ് നായിക. ശ്രീനിവാസന്‍, സിദ്ധിഖ്, സലീംകുമാര്‍, ജോയ്മാത്യു, ദിനേശ് പ്രഭാകര്‍, പാഷാണം ഷാജി, യവനിക ഗോപാലകൃഷ്ണന്‍, ഗോകുലന്‍, മിഥുന്‍ രമേശ്, കലാഭവന്‍ ഹനീഫ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍, സുനില്‍ സുഖദ, സ്റ്റെയിന്‍, മൊയ്തീന്‍കോയ, അന്‍സില്‍, പാര്‍വതി മേനോന്‍, അനുജോസഫ്, അഞ്ജു അരവിന്ദ്, ജെന്നിഫര്‍, വിജി ചന്ദ്രശേഖരന്‍ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.

സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍ 7, 8 തിയതികളില്‍ വൈകിട്ട് 4.15നാണ് പ്രദര്‍ശനം. [1571 SANDHURST CIRCLE]. ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION ROAD]  7, 8 തിയതികളില്‍ വൈകിട്ട് 4നും റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] 7, 8 തിയതികളില്‍ വൈകിട്ട് 7നും ചിത്രം പ്രദര്‍ശിപ്പിക്കും. വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍: 6478927650.

Leave a Reply