728-pixel-x-90-2-learn
728-pixel-x-90
<< >>

പത്താന്‍കോട്ട് ആക്രമണം: പിന്തുണയുമായി മോദിക്ക് ഷെരീഫിന്റെ കോള്‍

ന്യൂഡല്‍ഹി:പഞ്ചാബിലെ അതിര്‍ത്തി പ്രദേശമായ പത്താന്‍കോട്ട് ഭീകരാക്രമണ കേസിന് പരിപൂര്‍ണ പിന്തുണ നല്‍കിക്കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പാക് പ്രധാനമന്ത്രിയുടെ ഫോണ്‍ കോള്‍.ചൊവ്വാഴ്ച്ച പകല്‍ ശ്രീലങ്കയിലുള്ള പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചത്.ഭീകര വിരുദ്ധ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഷെരീഫ് വ്യക്തമാക്കിയതായാണ് വിവരം.

ഭീകരാക്രമണത്തിലെ പാക് ബന്ധം മോദി അറിയിച്ചു.സംഭവത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മോദിയുടെ ആവശ്യങ്ങളോട് അനുകൂലമായായാരുന്നു ഷെരീഫിന്റെ മറുപടി.കഴിഞ്ഞ ദിവസം പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവുമായി ബന്ധപ്പെട്ടിരുന്നു.ഇന്ത്യ കൈമാറിയ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പാക് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.അതേ സമയം ഇരു രാജ്യങ്ങളിലേയു വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ഈ മാസം 15ന് നടത്താനിരുന്ന ചര്‍ച്ചയ്ക്ക് മാറ്റമുണ്ടാവില്ലെന്നാണ് അറിയുന്നത്.

INDIANEWS24.COM NEWDELHI

Leave a Reply