728-pixel-x-90-2-learn
728-pixel-x-90
<< >>

പതിവ് വാചകകസര്‍ത്തുമായി മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പരികൊണ്ടിരിക്കെ വീണ്ടും വലിയ സംസാരമാകുന്നത് എന്നത്തെയും പോലെ ബി ജെ പി വോട്ടുകളെ ചുറ്റിപറ്റിയാണ്‌ .ബി ജെ പിയെ വളര്‍ത്തിയത് സി പി എം ആണെന്ന് കണക്കുകള്‍ നിരത്ത് ഉമ്മന്‍ചാണ്ടി പോസ്റ്റിട്ടിരിക്കുന്നതാണ് പുതിയ സംഭവം.എന്‍ ഡി എ സഖ്യത്തിന് സഹായകമാകാന്‍ പാകത്തില്‍ ഉമ്മന്‍ചാണ്ടി നടത്തിയ ശ്രമങ്ങള്‍ക്കെതിരായ മറുപടിയാകും തെരഞ്ഞെടുപ്പ് വിധിയെന്ന് ശനിയാഴ്ച്ച സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് പുതിയ കണക്കുകള്‍ വന്നിരിക്കുന്നത്.ഉമ്മന്‍ചാണ്ടിക്കുള്ള മറുപടി എന്താവുമെന്ന് പ്രസ്താവന ഇറക്കാതെ തന്നെ പ്രതീക്ഷിക്കാവുന്നതാണ്.എന്നാല്‍ കേരളം വിട്ടാല്‍ കോണ്‍ഗ്രസും സി പി എമ്മും ഒന്നാണെന്ന് പരഹസിച്ചുകൊണ്ടാണ് മോദി കാസര്‍കോട് പ്രചാരണ വേദിയില്‍ പ്രസംഗിച്ചത്.വാചക കസര്‍ത്തിന് പഞ്ഞമില്ലാത്ത മോദിക്കും പറയാന്‍ ഒന്നര പതിറ്റാണ്ടായി കേരളത്തില്‍ ബി ജെ പിക്കാര്‍ പറഞ്ഞുനടക്കുന്ന അതേ ഡയലോഗ് മാത്രം.

നരേന്ദ്രമോദി, അമിത്ഷാ തുടങ്ങിയ പ്രമുഖര്‍ ബി ജെ പിക്കുവേണ്ടി ദേശീയ തലത്തില്‍ നിന്നും പറന്നെത്തി കഴിഞ്ഞു.മോദിക്ക് ഇനി രണ്ട് ദിവസത്തെ പ്രചാരണ പദ്ധതി കൂടി കേരളത്തിലുണ്ട്.സി പി എമ്മിനായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരളത്തിലെത്തിയിരുന്നു.കോണ്‍ഗ്രസിനു വേണ്ടി രാഹുല്‍ ഗാന്ധി എത്താന്‍ ഇനിയും വൈകുകയാണ്.വളരെ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ്‌സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ പ്രചാരണ പരിപാടികള്‍ ചിട്ടയായും കൃത്യമായും പൂര്‍ത്തിയാക്കാന്‍ ഓരോ സ്ഥാനാര്‍ത്തിക്കും കഴിഞ്ഞെന്നത് ഇത്തവണത്തെ വലിയ പ്രത്യേകതയാണ്.

INDIANEWS24.COM Kochi

Leave a Reply