728-pixel-x-90-2-learn
728-pixel-x-90
<< >>

പതിമ്മൂന്നു ജീവനുകളുടെ വില; തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്

ചെന്നൈ∙പതിമ്മൂന്നുപേരുടെ ജീവത്യാഗത്തിനു അവസാനം ഫലം കണ്ടു.തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു.പതിമൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ പ്രതിഷേധത്തിനൊടുവിൽ  രാജ്യാന്തര ശ്രദ്ധയാകർഷിച്ച പ്രതിഷേധ സമരങ്ങൾക്കൊടുവിലാണ് സമീപ പ്രദേശങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടി പ്ലാന്‍റ് പൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. 

മൂന്നു സംസ്ഥാനങ്ങൾ തള്ളിയ സ്റ്റെർലൈറ്റ് ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ തള്ളിയ വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തമിഴ്നാട്ടിൽ പ്രവർത്തനം തുടങ്ങിയത് 1996ൽ. പൂർണതോതിലായത്1998ൽ. അക്കാലത്തുതന്നെ പ്ലാന്റ് പരിസരത്തെ ഭൂഗർഭജലം മലിനമാക്കുന്നു, പ്രദേശവാസികൾക്കു കാൻസർ കാൻസർ ഉൾപ്പെടെയുള്ള മാരകരോഗമുണ്ടാക്കുന്നു എന്ന ആരോപണങ്ങളുമായി തുടങ്ങിയ സമരമാണ് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം  വിജയിച്ചിരിക്കുന്നത്.

INDIANEWS24 CHENNAI DESK

Leave a Reply