728-pixel-x-90-2-learn
728-pixel-x-90
<< >>

പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും,ലോക്സഭാ കക്ഷി നേതാവിനെ കണ്ടെത്താതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേക്കും. 11 മണിക്കാണ് സഭാനടപടികൾ തുടങ്ങുക.അംഗങ്ങളുടെ സത്യപ്രതിജ്ഞ  ഇന്നും നാളെയുമായി നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുംഅമേതിയില്‍ പരാജയപ്പെട്ട രാഹുല്‍ഗാന്ധി ഇക്കുറി വയാനാടില്‍ നിന്നുള്ള എം പി യായി സത്യപ്രതിജ്ഞ ചെയ്യും. ഈ സമ്മേളനത്തിൽ തന്നെ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും അവതരിപ്പിക്കും.

ലോക് സഭാ സമ്മേളനം തുടങ്ങുമ്പോഴും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ  കോണ്‍ഗ്രസിൽ ആശയകുഴപ്പങ്ങൾ തുടരുകയാണ്. ലോക്സഭയിലെ നേതാവിനെ പോലും ഇതുവരെ കോണ്‍ഗ്രസിന് തീരുമാനിക്കാനായിട്ടില്ല.കഴിഞ്ഞ സഭയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി  നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇക്കുറി പരാജയപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ പല വിശ്വസ്തരും തോറ്റവരില്‍പ്പെടുന്നു.  ലോക്സഭാ കക്ഷിനേതാവാകാന്‍ രാഹുല്‍ വിസമ്മതിക്കുന്നതിനാല്‍ ഇക്കുറി ഒരു മലയാളി ആ സ്ഥാനത്തെത്താന്‍ കളമൊരുങ്ങുന്നതായി വാര്‍ത്തകളുണ്ട്. ഡോ.ശശി തരൂരോ മുതിര്‍ന്ന ലോക്സഭാംഗമായ കൊടിക്കുന്നില്‍ സുരേഷോ നേതൃസ്ഥാനത്തെത്താന്‍ സാധ്യതയുണ്ട്.

543 അംഗങ്ങളിൽ 267 പേര്‍ ഇത്തവണ പുതുമുഖങ്ങളാണ്. 12 ശതമാനം 40 വയസ്സിന് താഴെയുള്ളവരാണ്. 16-ാം ലോക്സഭയിൽ 8 ശതമാനമായിരുന്നു 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണം. കൂടുതൽ വനിത അംഗങ്ങൾ എത്തുന്നു എന്നതും 17-ാം ലോക്സഭയുടെ പ്രത്യേകതയാണ്. 78 വനിതകളാണ് ഈ ലോക്സഭയിലുള്ളത്. ഒന്നാം ലോക്സഭയിൽ ഒരു ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. ഇത് 14 ശതമാനമായി കൂടിയിട്ടുണ്ട്.38 ശതമാനം എംപിമാര്‍ കര്‍ഷകരാണെങ്കിൽ 23 ശതമാനം പേര്‍ വ്യവസായികളും 4 ശതമാനം പേര്‍ അഭിഭാഷകരുമാണ്. 27 ശതമാനം പേരുടെ വിദ്യാഭ്യാസം 12 ക്ളാസുവരെ മാത്രമാണ്.

INDIANEWS24 NEWDELHI DESK

 

Leave a Reply