728-pixel-x-90-2-learn
728-pixel-x-90
<< >>

പതിനെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാരംഭം

തിരുവനന്തപുരം : തിരുവനന്തപുരത്ത്  പതിനെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാരംഭം കുറിച്ചു കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്തു. പ്രശസ്ത അഭിനേത്രി ശബാന ആസ്മി മുഖ്യാതിഥിയായ ചടങ്ങില്‍  മലയാളത്തിന്‍റെ  പ്രിയ താരം  മഞ്ജു വാര്യരുടെ സാന്നിദ്ധ്യം മിഴിവേകി.  മന്ത്രിമാരായ എ പി അനിൽകുമാർ ,കെ സി ജോസഫ്,  ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദർശൻ, എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

 പ്രസിദ്ധ സ്പാനിഷ് സംവിധായകന്‍ കാര്‍ലോ സോറയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിക്കുകയുണ്ടായി.  ഉദ്ഘാടനത്തെതുടര്‍ന്നു   സിനിമയുടെ നൂറാം വര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പ്രത്യേക കലാപരിപാടി അരങ്ങേറി. തുടര്‍ന്ന്  ഇസ്രയേലി സംവിധായകന്‍ അമോസ് ഗിതായിയുടെ ‘അന -അറേബ്യ’ യുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

INDIA NEWS TVM

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ കാർലോസ് സോറയും നടി മഞ്ജു വാര്യരും സൗഹൃദ സംഭാഷണം നടത്തുന്നു

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ കാർലോസ് സോറയും നടി മഞ്ജു വാര്യരും സൗഹൃദ സംഭാഷണം നടത്തുന്നു

Leave a Reply