728-pixel-x-90-2-learn
728-pixel-x-90
<< >>

പതിനായിരങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍ത്തന്നെ

ടൊറന്റോ:  മഞ്ഞുമഴ ദുരിതം വിതച്ചിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും കാനഡയില്‍ പതിനായിരങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍. വെള്ളവും വെളിച്ചവുമില്ലാതെ കൊടുംതണുപ്പില്‍ കഴിച്ചുകൂട്ടുന്ന ജനങ്ങള്‍ പലയിടത്തും കടുത്ത പ്രതിക്ഷേധത്തിലാണ്. ഈ ആഴ്ച പിന്നിടുംമുന്നെ വൈദ്യുതിവിതരണം പൂര്‍ണമായി പുനസ്ഥാപിക്കാമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും ഇക്കാര്യം ഉറപ്പുപറയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.
ബോക്സിംഗ് ഡേ പിന്നിടുമ്പോഴും ഒന്റാറിയോയില്‍ 78000 പേര്‍ ഇപ്പോഴും വൈദ്യുതിബന്ധം പുനസ്ഥാപിക്കപ്പെടാതെ നരകിക്കുകയാണ്. ന്യൂ ബ്രുന്‍സ് വിക്കില്‍ 19000 പേരും ക്യുബക്കില്‍ 5000 പേരും ഇപ്പോഴും ഇരുട്ടിലാണ്.
ശനിയാഴ്ച രാത്രിയുണ്ടായ മഞ്ഞുമഴയില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് ടൊറന്റോയില്‍ മാത്രം മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വൈദ്യുതി നഷ്ടമായത്. വൈദ്യുതികമ്പനി ജീവനക്കാര്‍ പകലന്തിയോളം പണിയെടുക്കുന്നുണ്ടെങ്കിലും രണ്ടര ലക്ഷത്തോളം കണക് ഷനുകളാണ് ഇതുവരെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. പതിനായിരങ്ങള്‍ക്ക് ക്രിസ്മസും ബോക്സിംഗ് ഡേയും കൊടുംതണുപ്പില്‍ വൈദ്യുതിയില്ലാതെ കഴിയേണ്ടിവന്നു.
വലിയ കെട്ടിടങ്ങളിലെക്കുള്ള വൈദ്യുതിബന്ധങ്ങള്‍ ഏറെക്കുറെ പുനസ്ഥാപിക്കപ്പെട്ടതായാണ് ഹൈഡ്രോ കാനഡ അധികൃതര്‍ പറയുന്നത്. ഒറ്റയൊറ്റ വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇത് കൂടുതല്‍ സമയമെടുക്കുന്ന ജോലിയാണെന്നും ഹൈഡ്രോ കാനഡ സിഇഒ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉണ്ടായ മഞ്ഞുവീഴ്ച പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുകയും ചെയ്തു.

Leave a Reply