728-pixel-x-90-2-learn
728-pixel-x-90
<< >>

പതിനായിരക്കണക്കിന് യാഹൂ ഉപഭോക്താക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ ചോര്‍ത്തി

ലണ്ടന്‍ :ലോകെമ്പാടുമുള്ള യാഹൂ ഉപഭോക്താക്കളുടെ വെബ്‌ ക്യാമറകളില്‍ കടന്നു കയറി സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി.ബ്രിട്ടീഷ് സര്‍ക്കാരിന്റെ അധീനതയില്‍ ഉള്ള GCHQ എന്ന ഏജന്‍സിയാണ് ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപ്ഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ചിത്രങ്ങള്‍ പകര്‍ത്തിയത്.സുരക്ഷാ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം ചാരപ്രവൃത്തി ചെയ്തത് എന്നാണ് ഔദ്യോഗിക വിശദീകരണം.

Webcam_Drivers_For_Ubuntu2008 -2010 കാലയളവില്‍ വെബ്ക്യാമറ ഉപയോഗിച്ചു യാഹൂവില്‍ ചാറ്റ് ചെയ്തവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും ആണ് GCHQ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയെങ്കിലും ചിത്രങ്ങള്‍ മാത്രമാണ് സേവ് ചെയിതിട്ടുള്ളത് എന്ന് രേഖകള്‍ പറയുന്നു.പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗാര്‍ഡിയന്‍ ആണ് ആദ്യം വാര്‍ത്ത പുറത്ത് വിട്ടത്.

വിദൂരതയില്‍ കഴിയുന്ന ഭാര്യ -ഭര്‍ത്താക്കന്മാരും ,ലോകമെമ്പാടുമുള്ള പതിനായിരക്കാണക്കിന് കമിതാക്കളും അടക്കമുള്ളവരെ ഈ വാര്‍ത്ത ഞെട്ടിച്ചിട്ടുണ്ട്.യൂറോപ്പിലും അമേരിക്കയിലുമൊക്കെ ജീവിക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വംശജരായ കമിതാക്കള്‍ പോലും വിവസ്ത്രരായി വെബ്‌ക്യാം ചാറ്റ് ചെയ്യുന്നത് പതിവാണ്.ഇവരെയെല്ലാം ഈ വാര്‍ത്ത‍ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്.തുണിക്കടകളിലെ വസ്ത്രം മാറ്റാനുള്ള മുറികളില്‍ ക്യാമറ വെക്കുന്നതിനേക്കാള്‍ കടന്ന കയ്യാണ് ഇതെന്നു ഒരു ബ്രിട്ടിഷ് യുവതി പ്രതികരിച്ചു.

കേരളമടക്കം ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങിലേയും യാഹൂ ഉപഭോക്താക്കളുടെ അക്കൌണ്ടുകളില്‍ ബ്രിട്ടീഷ് സൈബര്‍ ചാരന്‍മാര്‍ കടന്നിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം. 1.8മില്യണ്‍ യാഹൂ ഉപഭോക്താക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ ഇപ്പോള്‍ ഇവരുടെ പക്കല്‍ ഉണ്ട്.

ഒപ്ടിക്കല്‍ നെര്‍വ് എന്ന് പേരിട്ടിരുന്ന ഈ ചാരപ്രവൃത്തിക്ക് അധികൃതരുടെ അറിവും സമ്മതവും ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്.

 

 

Leave a Reply