jio 800x100
jio 800x100
728-pixel-x-90
<< >>

പണ്ഡിറ്റ് രവിശങ്കറിന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്ത്യയിലും യു.എസ്സിലും


വാഷിങ്ടണ്‍: സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്ത്യയിലും യു.എസ്സിലും നടക്കും. ഇന്ത്യയിലെയും തെക്കന്‍ കാലിഫോര്‍ണിയയിലെയും അദ്ദേഹത്തിന്റെ വീടുകള്‍ക്ക് സമീപം നടക്കുന്ന ചടങ്ങുകളില്‍ കടുബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കും. ബുധനാഴ്ച കാലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് മെമ്മോറിയന്‍ ആസ്പത്രിയിലാണ് അദ്ദേഹം അന്തരിച്ചത്.

രവിശങ്കറുമായുള്ള സ്മരണകളും അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തകളും ചടങ്ങില്‍ പങ്കുവെക്കാന്‍ അവസരമുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. രവിശങ്കറിന്റെ സ്മരണയ്ക്ക് അടുത്തവര്‍ഷം ലണ്ടനിലും ന്യൂയോര്‍ക്കിലും സംഗീത കച്ചേരികള്‍ നടത്തും.

അച്ഛന്റെ മരണത്തില്‍ അനുശോചിച്ചവര്‍ക്കും ആശ്വസിപ്പിച്ചവര്‍ക്കും അദ്ദേഹത്തിന്റെ മക്കളായ അനുഷ്‌ക്കയും നോറയും ഫെയ്‌സ്ബുക്കിലൂടെ നന്ദിയറിയിച്ചു.

Leave a Reply