728-pixel-x-90-2-learn
728-pixel-x-90
<< >>

പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് കെ പി എ സി ലളിത

തൃശ്ശൂര്‍:നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ചലച്ചിത്ര നടി കെ പി എ സി ലളിത.വടക്കാഞ്ചേരിയില്‍ സി പി എം സ്ഥാനാര്‍ത്ഥിയായി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് താരം ഇക്കാര്യം അറിയിക്കുന്നത്.പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

സിനിമയിലെ തിരക്കുകളും ആരോഗ്യപ്രശ്‌നങ്ങളും കാരണം മത്സരരംഗത്തു നിന്ന് ഒഴിവാക്കണമെന്ന് കെ പി എ സി ലളിത ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ താരത്തിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലുണ്ടായ എതിര്‍പ്പുകളോ മറ്റ് പാര്‍ട്ടി പ്രശ്‌നങ്ങളോ ഇല്ലെന്ന് അവര്‍ പറഞ്ഞു.

കെ പി എ സി ലളിതയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് നടത്തിയത്.ഇതിനു പിന്നാലെ മണ്ഡലത്തില്‍ കെ പി എ സി ലളിതയ്‌ക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.ഈ സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ ഉണ്ടായിട്ടുള്ള ശക്തമായ എതിര്‍പ്പാണ് താരം പിന്‍മാറ്റത്തിന് കാരണമെന്നും പറയുന്നു.

അതേസമയം എതിര്‍പ്പുകള്‍ കാര്യമാക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം.സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ പി എ സി ലളിതയുടെ പേര്‍ ഉള്‍പ്പെട്ടത് മികവ് നല്‍കുമെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു.

INDIANEWS24.COM TSR

Leave a Reply