728-pixel-x-90-2-learn
728-pixel-x-90
<< >>

പട്ടം പോലെ , മലയാളം കണ്ട “യഥാര്‍ഥ” പ്രണയ ചിത്രം

കൊച്ചി : മലയാളത്തിനു അഴകാര്‍ന്ന ഒരു ചിത്രം സമ്മാനിച്ചതില്‍ സംവിധായകന്‍ അഴകപ്പന് അഭിമാനിക്കാം. പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ അഴകപ്പന്‍റെ കന്നി സംവിധാന സംരഭമായ പട്ടം പോലെ മികച്ച അഭിപ്രായവും കളക്ഷനും നേടുന്നു. അഴകപ്പനില്‍ നിന്നും മലയാള സിനിമയ്ക്ക് ഇനിയുമേറെ ലഭിക്കാനുണ്ട് എന്നു പട്ടം പോലെ എന്ന ചിത്രം നമ്മോടു പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്‍റെ തുടര്‍ വിജയങ്ങളില്‍ ഒരു കണ്ണി കൂടി ചേര്‍ക്കപ്പെടുമെന്നാണ് ചിത്രത്തിന്‍റെ ആദ്യ വാര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് നടന്‍ ജയപ്രകാശ് , ലാലു അലക്സ്‌ എന്നിവര്‍ ഏറെ തിളങ്ങിയ ചിത്രത്തില്‍ അനൂപ്‌ മേനോന്‍ പതിവില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷം അവതരിപ്പിച്ചു. പുതുമുഖ നായിക മാളവിക മോഹന്‍ മികച്ച പ്രകടനമാണ് കാഴ്ച് വെച്ചത്.

മലയാളത്തിലെ ഒരു പക്ഷെ ഏറ്റവും റിയലിസ്റ്റിക് ആയ പ്രണയ ചിത്രങ്ങളിലൊന്നായി പട്ടം പോലെ  വിലയിരുത്തപ്പെടും. പ്രണയത്തിന്‍റെ വൈകാരികത   ചിത്രത്തിന്‍റെ രണ്ടാം പകുതിയില്‍ നന്നായി അവതരിപ്പിക്കപ്പെട്ടു. എം ജയചന്ദ്രന്‍റെ  സംഗീതവും പ്രണയ മാസ്മരികത സൃഷ്ടിക്കുന്നതില്‍  പ്രധാന പങ്കു വഹിച്ചു.  യഥാര്‍ത്ഥ പ്രണയം ഒരു പട്ടം പോലെ എങ്ങോ അലഞ്ഞു ഒടുങ്ങേണ്ട ഒന്നല്ല എന്ന തിരിച്ചറിവ് ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നു.

SANU INDIANEWS

One Response to പട്ടം പോലെ , മലയാളം കണ്ട “യഥാര്‍ഥ” പ്രണയ ചിത്രം

  1. ronny Reply

    November 17, 2013 at 4:02 PM

Leave a Reply