jio 800x100
jio 800x100
728-pixel-x-90
<< >>

പഞ്ചാബില്‍ ദേശീയപാതയ്ക്കരികിലെ ഹോട്ടലുകളില്‍ മദ്യവിതരണത്തിന് നിയമഭേദഗതി

ചണ്ഡിഗഢ്: ദേശീയ പാതയോരത്തെ ഹോട്ടലുകളിലും മറ്റും മദ്യം വിതരണം ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതി പഞ്ചാബ്‌ നിയമസഭ പാസാക്കി. സംസ്ഥാനത്തെ നിയമസഭാകാര്യമന്ത്രി ബ്രം മൊഹീന്ദ്ര അവതരിപ്പിച്ച എക്‌സൈസ് ഭേദഗതി ബില്ല് നിയമസഭ പാസ്സാക്കുകയായിരുന്നു. ദേശീയപാതയ്ക്ക് 500 മീറ്റര്‍ പരിധിയിലെ ഹോട്ടലുകളിലും മറ്റും മദ്യം നിരോധിച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്.

കഴിഞ്ഞ ഡിസംബറിലാണ് ദേശീയപാതയ്ക്ക് 500 മീറ്റര്‍ പരിധിയിലെ ഹോട്ടലുകളിലും ക്ലബ്ബുകളിലും മദ്യം നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വരുന്നത്. പിന്നീട് സുപ്രീം കോടതിയുടെ മറ്റൊരു വിധിയില്‍ 20,000ത്തില്‍ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ 500 മീറ്റര്‍ എന്നത് 220 മീറ്റര്‍ ആയി ചുരുക്കിയിരുന്നു. അതേസമയം 20,000ത്തിലധികം ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ നേരത്തെ പ്രഖ്യാപിച്ച വിധി നിലനില്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.

ടൂറിസത്തിലൂടെ പഞ്ചാബിന്‌ വലിയ വരുമാനമാണ് കൊണ്ടുവരുന്നതെന്നും. ഹോട്ടലുകൡും മറ്റും മദ്യം നിരോധിക്കുന്നത് അവയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും കൂടാതെ വലിയ തൊഴില്‍ നഷ്ടമുണ്ടാക്കുമെന്നും ന്യായീകരിച്ചുകൊണ്ടാണ് പഞ്ചാബ് നിയമസഭ ഭേദഗതി വരുത്തിയിരിക്കുന്നത്. നിലവിലെ ഇവിടത്തെ എക്‌സൈസ് ആക്ടിന് നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ളതിനാല്‍ കൂടിയാണ് ഭേദഗതി ചെയ്തത്. ദേശീയ പാതയോരത്തെ ഹോട്ടലുകള്‍, റെസ്‌റ്റോറന്റ്, ക്ലബ്ബ് എന്നിവിടങ്ങളില്‍ മദ്യവിതരണത്തിന് ഭേദഗതിയുണ്ടെങ്കിലും ചില്ലറ വില്‍പ്പന കടകളിലെ മദ്യവില്‍പ്പനയ്ക്ക് സുപ്രീംകോടതി ഉത്തരവ് ബാധകമായിരിക്കും.

INDIANEWS24.COM Chandigarh

Leave a Reply