728-pixel-x-90-2-learn
728-pixel-x-90
<< >>

പച്ചപിടിക്കാതെ വല്ലാര്‍പാടം ടെര്‍മിനല്‍

കൊച്ചി: വലിയ കൊട്ടിഘോഷത്തോടെ ആരംഭിച്ച വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഇനിയും പച്ചപിടിച്ചില്ല.ആദ്യ വര്‍ഷങ്ങളില്‍ കബോട്ടാഷ് നിയമത്തിന്റെ കുരുക്കില്‍പ്പെട്ട് ചലനമറ്റ അവസ്ഥയിലായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ അയവ് വരുത്തി മൂന്ന് വര്‍ഷം കഴിയുമ്പോഴും കാര്യമായ ഉണര്‍വ്വ് കാണുന്നില്ല.

കബോട്ടാഷ് നിയമത്തില്‍ വരുന്ന ഇളവിനെ തുടര്‍ന്ന് വിദേശത്തു നിന്ന് ലക്ഷ കണക്കിന് കണ്ടെയ്‌നറുകളെത്തി തുടങ്ങുമെന്നും ഇതുവഴി കോടികളുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതും എന്നൊക്കെയായിരുന്നു കണക്കുകൂട്ടല്‍.2012 സെപ്തംബറിലാണ് വല്ലാര്‍പാടം ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ കേന്ദ്രം ഇളവ് അനുവദിക്കുന്നത്. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ഇവിടെയെത്തിയിരിക്കുന്നത് വെറും 30,000 വിദേശ കണ്ടെയ്‌നറുകള്‍ മാത്രം.പ്രതിവര്‍ഷം പത്ത് ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ടെര്‍മിനലിലാണ് ഇത്രയും കുറച്ച് മാത്രം എത്തുന്നത്.

സങ്കീര്‍ണമായ പരിശോധനകളും സംസ്ഥാനത്തെ ഉയര്‍ന്ന നികുതി നിരക്കും മൂലം തമിഴ്‌നാട്ടില്‍ നിന്നുളള കണ്ടെയ്‌നറുകള്‍ ഇവിടേക്കെത്തുന്നില്ല.ഇതുമൂലം കോയമ്പത്തൂരില്‍ നിന്നുള്ള ചരക്കുകള്‍ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല.ഇത്തരത്തില്‍ കാര്യങ്ങള്‍ നീങ്ങുമ്പോള്‍ വല്ലാര്‍പാടത്തെ ഒഴിവാക്കി.കുറച്ചു ദൂരം മാത്രം കൂടുതല്‍ പോകേണ്ട തൂത്തുക്കുടിയിലെ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ പലരും ലാഭം കണ്ടെത്തുന്നു.ഇതോടെ കൊച്ചി വഴിയുള്ള ചരക്ക് കൈകാര്യത്തിന് കനത്ത ഇടിവ് നേരിടുന്നു.

INDIANEWS24.COM Kochi

Leave a Reply