728-pixel-x-90-2-learn
728-pixel-x-90
<< >>

പച്ചക്കറി കേരളത്തിലെത്താന്‍ കിലോയ്ക്ക് ഒരു രൂപ മാത്രം; വിപണിയില്‍ തീ വില

കൊച്ചി:പച്ചക്കറി വിപണി കേന്ദ്രീകരിച്ച് കേരളത്തില്‍ നടക്കുന്നത് വ്യാപാരികളുടെ തീവെട്ടിക്കൊള്ള.തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തിക്കാന്‍ കിലോഗ്രാമിന് ചിലവാകുന്നത് ഒരു രൂപമാത്രം. ഈ സ്ഥാനത്താണ് വ്യാപാരികള്‍ അന്യനാട്ടില്‍ നിന്നെത്തിക്കുന്നുവെന്ന പേരില്‍ മൂന്നും നാലും ഇരട്ടിവലിക്ക് സാധനങ്ങള്‍ വിറ്റഴിക്കുന്നത്.

ഇതിന്റെ ആഴം വ്യക്തമാകാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മുരിങ്ങയ്ക്ക വില്‍ക്കപ്പെടുന്നതെങ്ങനെയെന്ന് നോക്കിയാല്‍ തന്നെ വ്യക്തമാകും.സംസ്ഥാനത്തെ പലയിടങ്ങളിലും ഓണമടുത്തതോടെ മുരിങ്ങയ്ക്കയുടെ വില കിലോയ്ക്ക് നാല്‍പ്പത് രൂപ വരെയെത്തിയിട്ടുണ്ട്.എന്നാല്‍ തമിഴ്‌നാട്ടിലെ ഉല്‍പാദക ഗ്രാമങ്ങളില്‍ നിന്ന് കിലോ പത്ത് രൂപക്കാണ് ഓട്ടഛത്രത്തിലെതത്തുന്നത് ഏജന്റുമാര്‍ പത്ത് ശതമാനം കമ്മീഷന്‍ ഈടാക്കുന്നതോടെ വില പതിനൊന്നാകുന്നു.ഇത്തരത്തില്‍ 70 കിലോയുള്ള ഒരു ചാക്ക് മുരിങ്ങയ്ക്ക നാട്ടിലെത്തിക്കാന്‍ വ്യാപാകിള്‍ക്ക് ചെലവാകുന്നത് വെറും 70 രൂപ.ഇതിനൊപ്പം യാത്രാക്കൂലിയായി ഈടാക്കുന്നതിന്റെ കണക്ക് നോക്കിയാലും കിലോയ്ക്ക് ചെലവാകുന്നത് ഒരു രൂപമാത്രം.ലോറിത്തൊഴിലാളികളും ഇത് സമ്മതിക്കുന്നു. ഫലത്തില്‍ ഒരു കിലോ മുരിങ്ങയ്ക്ക നാട്ടിലെ വ്യാപാര കേന്ദ്രങ്ങളിലെത്താന്‍ ചിലവ് വരുന്നത് 12 രൂപ.ഈ തുകയാണ് അന്യനാട്ടില്‍ നിന്നെത്തിക്കുന്നുവെന്ന പേരില്‍ വ്യാപാരികള്‍ മൂന്നും നാലും ഇരട്ടി വിലക്ക് വിറ്റ് തീവെട്ടിക്കൊള്ളനടത്തുകയാണെന്ന് അടുത്തിടെ ഒരു പ്രമുഖ വാര്‍ത്താചാനല്‍ കണ്ടെത്തിയിരുന്നു.

കൂടാതെ കയറ്റിയയക്കുന്ന പച്ചക്കറികള്‍ രാസപ്രയോഗം നടത്താറുണ്ടെന്നും പറയപ്പെടുന്നു.ഈ ഘട്ടത്തിലാണ് മലയാളിക്ക് ശുദ്ധമായ പച്ചക്കറിയെ ആശ്രയിക്കാന്‍ കേരളത്തില്‍ ഇവയുടെ കൃഷി വലിയ തോതില്‍ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യമേറുന്നത്.അടുത്തകാലത്ത് പുറത്തിറങ്ങിയ വന്‍ ജനപ്രീതിനേടിയ  റോഷന്‍ ആന്ഡ്രൂസ് ചിത്രമായ ‘ഹൗ ഓള്‍ഡ് ആര്‍ യു’ ഈ വിഷയം പ്രതിപാദിക്കുന്നതിന് പ്രസക്തിയേറുന്നതും അതുകൊണ്ടാണ്.ഏതായാലും വന്‍ ജനരോഷമാണ് ഈ തീവെട്ടിക്കൊള്ളയ്ക്കും പച്ചക്കറികളിലെ കീടനാശിനി പ്രയോഗത്തിനുമെതിരെ ഉയരുന്നത്.

INDIANEWS24, Kerala

Leave a Reply