728-pixel-x-90-2-learn
728-pixel-x-90
<< >>

പക്ഷിപ്പനി:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി ആലപ്പുഴ

ആലപ്പുഴ:കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഫാമുകളിലും മറ്റും വളര്‍ത്തുന്ന താറാവുകളെ കൊന്നൊടുക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആലപ്പുഴ ജില്ല സജ്ജമായി.വ്യാഴാഴ്ച്ച രാവിലെ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച്ച 500 പ്രതിരോധ ഉപകരണങ്ങള്‍ ആലപ്പുഴയില്‍ എത്തിയിരുന്നു.വ്യാഴാഴ്ച്ച 1500 എണ്ണം കൂടി ഇവിടേക്കെത്തും.താറാവുകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും.താറാവുകളെ കൊല്ലുന്നത് തടയുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആവശ്യമായ നഷ്ടപരിഹാരം നല്‍കാതെ താറാവുകളെ കൊല്ലുന്നതിനെതിരെ ഒരു വിഭാഗം ഫാമുടമകള്‍ ബുധനാഴ്ച്ച രംഗത്തെത്തിയിരുന്നു.

താറാവുകളെ കൊന്ന് ചുട്ടെരിക്കാനാണ് പദ്ധതി.പുറക്കാട്,അമ്പലപ്പുഴ വടക്ക്,ഭഗവതിപ്പാടം,ചെമ്പുപുറം,തലവടി എന്നിവിടങ്ങളിലാണ് താറാവുകളെ കൊന്നൊടുക്കുന്നത്.

INDIANEWS24 ALAPPUZHA

Leave a Reply