jio 800x100
jio 800x100
728-pixel-x-90
<< >>

പക്ഷികള്‍ക്കായി ഒരു ജീവിതം:സലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണദിനം

സലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. പക്ഷി നിരീക്ഷണത്തിന് ശാസ്ത്രീയമായ ദിശാബോധം നല്‍കുകയും പക്ഷികളെ കുറിച്ചുള്ള പഠനത്തിനായി ജീവിതകാലം മുഴുവന്‍ സമര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ് സലിം മൊഹിയുദ്ദീന്‍ അബ്ദുള്‍ അലി എന്ന സലിം അലി.1896 നവംബര്‍ 12 ന് മുംബൈയിലാണ് അദ്ദേഹം ജനിച്ചത്.1987 ജൂണ്‍ 21 ന് അന്തരിച്ചു.

ഹാന്‍ഡ്‌ബുക്ക് ഓഫ് ദി ബേഡ്സ് ഓഫ് ഇന്ത്യ ആന്‍റ് പാകിസ്ഥാന്‍, ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്സ് തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്.ദി ഫാള്‍ ഓഫ് ദി സ്പാരോ എന്നൊരു ആത്മകഥയും അദ്ദേഹം എഴുതി.
1958ല്‍ പത്മഭൂഷണ്‍,1970 ല്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമിയുടെ സുന്ദര്‍ലാല്‍ ഹോറ സ്വര്‍ണ്ണമെഡല്‍,1973ല്‍ ഹോളണ്ട് രാജാവിന്‍റെ ഓര്‍ഡര്‍ ഓഫ് ദി ഗോള്‍ഡന്‍ ആര്‍ക്ക്, 1976ല്‍ പത്മവിഭൂഷണ്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചു.1985 ല്‍ അദ്ദേഹം രാജ്യസഭാംഗമായി.

വംശനാശം സംഭവിച്ചു എന്ന് ലോകം വിലയിരുത്തിയ ബയാഫിന്‍ പക്ഷിയെ കുമയൂണ്‍ മലനിരകളില്‍ നിന്ന് അദ്ദേഹം കണ്ടെത്തി.അദ്ദേഹത്തിന്‍റെ ഇടപെടല്‍ മൂലമാണ് കേരളത്തിലെ സൈലന്‍റ് വാലി നാഷണല്‍ പാര്‍ക്കും ഭരത് പൂര്‍ പക്ഷി സങ്കേതവും നിലവില്‍ വന്നത്.ബ്രിട്ടീഷ് ഓര്‍ണിത്തോളജിക്കല്‍ സൊസൈറ്റിയുടെ യൂണിയന്‍ ഗോള്‍ഡ് മെഡല്‍ നേടിയ ബ്രിട്ടീഷുകാരന്‍ അല്ലാത്ത ആദ്യത്തെ പക്ഷി നിരീക്ഷകനായിരുന്നു അദ്ദേഹം.

10-ാം വയസ്സുവരെ ഒരു നായാട്ടുകാരനാവണമെന്നായിരുന്നു
സലിം അലിയുടെ സ്വപ്നം.അമ്മാവന്റെ കയ്യിൽ നിന്നു കിട്ടിയ എയർഗണ്ണുമായി കുരുവികളെ വെടിവച്ചിടുകയായിരുന്നു പിന്നീടുള്ള കളി.അങ്ങനെ പലപ്പോഴായി നിരവധി കുരുവികളെ വെടിവച്ചു പിടിച്ചു.അവയെ ഭക്ഷിക്കുകയും ചെയ്തു.അങ്ങിനെ വെടിവച്ചിട്ട പക്ഷിയുടെ കഴുത്തിൽ കണ്ട മഞ്ഞ അടയാളത്തെക്കുറിച്ച് അമ്മാവനോട് ചോദിച്ചപ്പോൾ അമ്മാവനാണ് ബോംബെ നാച്വറൽ സൊസൈറ്റിയിലെ മില്യാഡ് സായിപ്പിനെ പരിചയപ്പെടുത്തിയത്.

സലിം അലിയെന്ന വിഖ്യാത പക്ഷി നിരീക്ഷകനെ ലോകത്തിന് സമ്മാനിച്ചത് മില്യാഡ് സായിപ്പായിരുന്നു.
1935ൽ തിരുവിതാംകൂർ രാജാവ് പക്ഷി നിരീക്ഷണത്തിനായി സലിം അലിയെ നിയോഗിച്ചു.കേരളത്തിലെ മായൂർ ,പറമ്പിക്കുളം, ചാലക്കുടി, കരിയർ കുട്ടി, തട്ടേക്കാട് എന്നിവിടങ്ങളിൽ പഠനം നടത്തി.1983 ആഗസ്റ്റ് 27നാണ് സലിം അലിയുടെ പേരിൽ തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വന്നത്.പക്ഷികളുടെ സംരക്ഷണത്തിനും അപൂർവ്വമായ പക്ഷികളെ കണ്ടെത്തുന്നതിനും ലോകം മുഴുവൻ സഞ്ചരിച്ച 1987 ജൂൺ 20ന് മുംബൈയിൽ അന്തരിച്ചു.
പുസ്തകങ്ങൾ :
*ദ ബുക്ക് ഓഫ് ഇന്ത്യൻ ബേർഡ്സ് 1941
*ഇന്ത്യൻ ഹിൽ ബേർഡ്സ് 1949
*ദ ബേർഡ്സ് ഓഫ് കച് 1945
*ബേർഡ്സ് ഓഫ് കേരള
*ബേർഡ് ഓഫ് സിക്കിം
*ഹാൻഡ്‌ബുക്ക് ഓഫ് ദ ബേർഡ്സ്
*കോമൺ ബേർഡ്സ്
*ദ ഫാൾ ഓഫ്‌ സ്പാരോ.
INDIANEWS24 SCIENCE DESK
Article and Sketch by Hassan Kottepparambil
images (21)images (22)

Leave a Reply