728-pixel-x-90-2-learn
728-pixel-x-90
<< >>

പകുതി നിരക്കില്‍ ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ കയറാന്‍ അവസരം

ദുബായ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫ കാണാനും അതിന്റെ മുകളില്‍ കയറാനും പകുതി നിരക്കില്‍ അവസരം. യു എ ഇ നിവാസിയും അവിടത്തെ മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്കുമാണ് അവസരമൊരുങ്ങിയിരിക്കുന്നത്.

എമാറും റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന് നല്‍കിയിരിക്കുന്ന ഓഫര്‍ അനുസരിച്ച് 65 ദിര്‍ഹം നിരക്കില്‍ ബുര്‍ജ് ഖലീഫയുടെ ‘ അറ്റ ദ ടോപ് ‘ സന്ദര്‍ശിക്കാം. നിലവില്‍ 125 ദിര്‍ഹമാണ് ഇതിനുള്ള നിരക്ക്.യു എ ഇയിലെ താമസക്കാര്‍ക്ക് എമിറേറ്റ്‌സ് ഐഡി കാണിച്ചാല്‍ മെട്രോ സ്‌റ്റേഷനില്‍നിന്ന് ഡിസ്‌കൗണ്ട് വൗച്ചര്‍ ലഭിക്കും. വൗച്ചറുകള്‍ ദുബായിലെ 47 മെട്രോസ്‌റ്റേഷനുകളിലും ലഭ്യമാണ്. ഇങ്ങനെലഭിക്കുന്ന വൗച്ചറും എമിറേറ്റ്‌സ് ഐഡിയും ദുബായ് മാളിലെ ബുര്‍ജ് ഖലീഫയുടെ അറ്റ് ദ ടോപ് കൗണ്ടറില്‍ കാണിച്ചാല്‍ നിരക്കിളവ് കിട്ടും. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സന്ദര്‍ശനസമയത്താണ് ഈ ആനുകൂല്യം ലഭിക്കുക. ദാനവര്‍ഷത്തോടനുബന്ധിച്ചാണ് നിരക്കിളവ്.

INDIANEWS24.COM Gulf Desk

Leave a Reply