728-pixel-x-90-2-learn
728-pixel-x-90
<< >>

പകിട പകിട പകിട പന്ത്രണ്ട് ! കളി കാര്യമായി !

കൊച്ചി : കളി കാര്യമാകുന്നു. സുനില്‍ കാര്യാട്ടുകരയുടെ പകിട വെറുമൊരു കളിയല്ല. ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന ആപ്ത വാക്യത്തിലൂന്നിയ കളിയാണ് പകിട പറയുന്നത്. ആദ്യ ദിനം ബിജു മേനോന്‍ ഉള്‍പ്പെടെയുള്ള  പകിടയിലെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും സുഹൃത്തുക്കളും നിറഞ്ഞ കരഘോഷങ്ങളോടെ പകിട സ്വീകരിക്കപ്പെടുന്നത്തിനു കൊച്ചി ലുലു മാളിലെ PVR സിനിമയില്‍ സാക്ഷികളായി.

pakida bijuവ്യത്യസ്തമായ ടൈറ്റില്‍ ദൃശ്യങ്ങളോടെ ആരംഭിച്ച പുതുമയുടെ രസച്ചരടും പിരിമുറുക്കവും ഏകദേശം സിനിമയിലുടനീളം നിലനിര്‍ത്താന്‍ സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കും സാധിച്ചു. ഓള്‍ഡ്‌ മങ്ക് എന്ന പരസ്യ ഏജന്‍സിയിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രീജിത്ത്‌ – രാജേന്ദ്രന്‍ എന്നിവരാണ് പകിടയുടെ രചയിതാക്കള്‍ . സാഗര്‍ ഷെരീഫും കര്‍ത്താ സീഗള്‍ഫും ചേര്‍ന്ന് നിര്‍മ്മിച്ച പകിടയെ ഒരു റോഡ്‌ മൂവി ഗണത്തില്‍പ്പെടുത്താവുന്ന ചിത്രമാണ്.

ആസിഫ് അലി – അജു വര്‍ഗ്ഗീസ് എന്നിവരുടെ കഥാപാത്രങ്ങള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കുമിടയിലായി ചുറ്റിത്തിരിയുന്ന പകിട കളി സെക്കന്റ്‌ ഹാഫില്‍ ബിജു മേനോന്‍റെ ആന്ത്രപെറിന് ചുറ്റും ഭ്രമണം ചെയ്യുകയാണ്. ആസിഫ് അലിയും ബിജു മേനോനും ഗംഭീര പ്രകടനമാണ് പകിടയില്‍ കാഴ്ച വയ്ക്കുന്നത്. സ്റീഫന്‍ എന്ന വില്ലനായി എത്തുന്ന നടന്‍ മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണ്.നായികമാരായ മാളവിക നായര്‍ക്കും അപൂര്‍വ ബോസിനും കാര്യമായി ഒന്നും ചെയ്യാനില്ല. പക്ഷെ കനി എന്ന തമിഴ് പെണ്‍കൊടിയായി ഭാവപ്പകര്‍ച്ച നടത്താന്‍ മാളവികാ നായര്‍ക്ക് കഴിഞ്ഞു.നവതരംഗത്തിന്‍റെ അഭിവാജ്യ ഘടകമായ പി ബാലചന്ദ്രന്‍ ആസിഫ് അവതരിപ്പിക്കുന്ന ആദിയുടെ അച്ഛന്റെ വേഷം മികവുറ്റതാക്കി.

തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ ചെറുതെങ്കിലും സുപ്രധാനമായ ഒരു കഥാപത്രത്തെ പകിടയില്‍ അവതരിപ്പിക്കുന്നു.ഒരു കാലഘട്ടത്തിന്‍റെ അഭിമാന താരമായിരുന്ന കൊണ്ടസ്സാ ക്ലാസ്സിക് ഒരു വിന്റേജ് കാറിന്റെ രൂപത്തില്‍ പകിടയിലെ പ്രധാന pakida 3ആകര്‍ഷണങ്ങളിലൊന്നാകുന്നു.തിര,കര്‍മ്മയോദ്ധ എന്നീ ചിത്രങ്ങളുടെ ഫ്ലേവര്‍ പകിടയും പങ്ക് വയ്ക്കുന്നു.ഒരു പക്ഷെ അതാണ്‌ ചിത്രത്തിന്‍റെ ന്യൂനതയും.പക്ഷെ തീര്‍ച്ചയായും ഒരു പ്രാവശ്യം ആസ്വദിക്കാവുന്ന പകിട കളി തന്നെയാണ് സുനിലും കൂട്ടരും ഒരുക്കിയിരിക്കുന്നത്.പൊതുവില്‍ മികച്ച പ്രതികരണമാണ് പകിടയ്ക്ക് കേരളമൊട്ടാകെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

SANU INDIANEWS24.COM

Leave a Reply