728-pixel-x-90-2-learn
728-pixel-x-90
<< >>

ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് ഒരു “ഷട്ടര്‍”

Shutter-Malayalam-Movie-Review

നുറു ന്യു  ജനറേഷന്‍ സിനിമകള്‍ക്ക് ഇതാ ഒരു ഷട്ടര്‍.നായകന്റെ കളസത്തില്‍ ക്യാമറ ക്ലോസപ്പ് ചെയ്താലേ നല്ല സിനിമയാകൂ എന്ന ചിന്ത പടര്‍ന്നുപിടിക്കുന്ന കാലത്ത് അത്തരം സര്‍ക്കസുകളൊന്നുമില്ലാതെ ഒരു കൊച്ചുപടം. അതാണ് ജോയ് മാത്യുവിന്റെ ഷട്ടര്‍. മലയാളത്തില്‍ നല്ല സിനിമ ഇറങ്ങുന്നില്ല. നല്ല കഥയില്ല…. നല്ല തിരക്കഥയില്ല…. എന്നൊക്കെപ്പറഞ്ഞ് അവനവന്റെ നേരെ കൊഞ്ഞനംകുത്തിയിരിക്കുന്ന നവമലയാളിക്ക് വലിയ ബുദ്ധിയൊന്നുംകൂടാതെ കണ്ട് ആസ്വദിക്കാന്‍ ഒരു പടം… ഇതുപോലുള്ള നല്ല സിനിമകള്‍ പോയി കാണാതെ ഇനിയും ഇമ്മാതിരി ഞഞ്ഞാമിഞ്ഞാ വര്‍ത്തമാനങ്ങളും പറഞ്ഞ് വിലപിച്ച് ഇരിക്കുന്നവരുടെ ‘പെടരിക്കിട്ട്’ ഒരു വീക്കാണ് വെച്ചുതരേണ്ടത്… സിനിമ കണ്ടിറങ്ങിക്കഴിയുമ്പോള്‍ നമ്മള്‍ അറിയാതെ പറഞ്ഞുപോകും …… ന്താ മോനേ പടം…. ഇതാണ്  പടം…. ദാ ഇതാണ് തിരക്കഥ ….ദാ ഇങ്ങനെയാണ്  അഭിനയം……. വലിയ ബുദ്ധിജീവി ഏടാകൂടങ്ങളൊന്നുമില്ലാതെ തികച്ചും ലളിതമായി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയില്‍ പച്ചയായ ജീവിതം കാണാം… പച്ചയായ അഭിനയം കാണാം… പച്ചയായ അവതരണരീതി കാണാം… സ്ഥാനത്തും അസ്ഥാനത്തും ഇംഗ്ലീഷ് വാചകമടികള്‍ കുത്തിത്തിരുകി, നായകനെ നിക്കര്‍ ഇടീപ്പിച്ച്, സ്ത്രീ കഥാപാത്രങ്ങളെക്കൊണ്ട് സെക്സ് വിഷയങ്ങള്‍ സംസാരിപ്പിച്ച് ,”ഫ…”യില്‍ തുടങ്ങുന്ന ഒരു ഇംഗ്ലീഷ് വാക്ക് മൂളക്കത്തോടെ ഇടയ്ക്കിടെ പ്രയോഗിച്ച് സിനിമ പടച്ചുവിടുന്ന നവ സിനിമാ മേലാളന്മാര്‍ തീര്‍ച്ചയായും ഈ പടം കണ്ട് കൊതിവിടും…

”മച്ചാ ഇത്ര സിമ്പി ളായും സിനിമ ഉണ്ടാക്കാമല്ലേ”

എന്ന ചോദ്യം അവരുടെ മനസ്സില്‍ക്കിടന്ന് തത്തിക്കളിക്കും. അത്ര സുന്ദരമായാണ് ജോയി മാത്യു ഷട്ടര്‍ എടുത്തിരിക്കുന്നത്.. അഭിനേതാക്കളാണെങ്കില്‍ ഒന്നൊനൊന്ന് മികച്ചുനിന്നു.ലാല്‍, ശ്രീനിവാസന്‍, അഗസ്റ്റിന്‍, പ്രേംകുമാര്‍, അപ്പുണ്ണി ശശി, റിയ സൈറ… എല്ലാവരും അവരവരുടെ റോള്‍ ഭംഗിയാക്കി. എടുത്തുപറയേണ്ടത് രണ്ട് അഭിനേതാക്കളെയാണ്. തെരുവ് വേശ്യയുടെ വേഷത്തിലെത്തിയ സജിത മഠത്തിലും കോഴിക്കോട്ടെ ഓട്ടോക്കാരനായി എത്തിയ വിനയ് ഫോര്‍ട്ടും അഭിനയത്തിലൂടെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചുകളഞ്ഞു. ഈ സിനിമ കാണുന്നില്ലെങ്കില്‍ നിങ്ങള്‍ നല്ല സിനിമയെ സ്‌നേഹിക്കുന്നില്ല എന്നാണര്‍ത്ഥം… അതിനാല്‍ ബെല്‍ഫാസ്റ്റില്‍ വരുമ്പോള്‍  പോയി കാണു…. കാശ് മുതലാകും…. മനസ്സ് നിറയും…..

Leave a Reply