728-pixel-x-90-2-learn
728-pixel-x-90
<< >>

ന്യൂസ്‌ ഫോട്ടോഗ്രാഫേഴ്സിന്റെ എക്സിബിഷൻ ശ്രദ്ധേയമായി

തിരുവനന്തപുരം : തിരുവനന്തപുരത്തെ ന്യൂസ്‌ ഫോട്ടോഗ്രാഫേര്സിന്റെ കൂട്ടായ്മയായ കാപ്പിറ്റൽ ലെൻസ്‌ വ്യൂ പ്രസ്‌ ക്ലബ്ബുമായി ചേർന്ന് കനകകുന്നിൽ ഫോട്ടോഗ്രഫി എക്സിബിഷൻ സംഘടിപ്പിച്ചു. പ്രദര്‍ശനം സ്പീക്കർ ജി കാർത്തികേയന്‍ ഉദ്ഘാടനം ചെയ്തു. കാലത്തെ അടയാളപ്പെടുത്തുന്ന മികച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്‍റെ മാറ്റ് കൂട്ടുന്നു.മീഡിയ -ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് ഒരു മികച്ച അനുഭവമായി കാപ്പിറ്റൽ ലെൻസ്‌ വ്യൂ സംഘടിപ്പിച്ച ഈ ഫോട്ടോഗ്രഫി എക്സിബിഷൻ മാറുകയുണ്ടായി.കേന്ദ്ര മന്ത്രി ശശി തരൂർ ചടങ്ങിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറി. സ്പീക്കർ ജി കാർത്തികേയന്റെ ഫോട്ടോ കേന്ദ്ര മന്ത്രി ശശി തരൂർ കാമറയിൽ പകർത്തിയത് ഏവര്‍ക്കും കൌതുകമായി.മന്ത്രി വി എസ് ശിവകുമാർ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

INDIANEWS24 TVM

Leave a Reply