728-pixel-x-90-2-learn
728-pixel-x-90
<< >>

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ 4‐1 ന്‌ നേടി

വെല്ലിങ്ടൺ:ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന  മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 35 റണ്‍സിന്റെ വിജയം. 253 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലന്‍ഡ്‌ 44.1 ഓവറില്‍ 217 റണ്‍സിന്‌ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ചാഹലും രണ്ടുവിക്കറ്റുകൾ എടുത്ത ഷമിയും പാണ്ഡ്യയുമാണ് കിവിസ്‌ ബാറ്റിങ്‌ നിരയെ എറിഞ്ഞിട്ടത്‌. ഇതോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ 4-‐1 ന്‌ സ്വന്തമാക്കി. ഷമിയാണ് ഏകദിന പരമ്പരയിലെ മികച്ച താരം.

മറുപടി ബാറ്റിങിൽ കിവികളുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ടില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് പേര്‍ പുറത്തായി. നാലാം ഓവറിലെ മൂന്നാം പന്തില്‍ നിക്കോള്‍സിനെ(8) ഷമി, ജാദവിന്‍റെ കൈകളിലെത്തിച്ചു. 10-ാം ഓവറിലെ ആദ്യ പന്തില്‍ കോളിന്‍ മണ്‍റോയെ(24) ഷമി ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ റോസ് ടെയ്‌ലറെ(1) പാണ്ഡ്യ എല്‍ബിയിലും കുടുക്കി. വില്യംസണെ(39) കേദാര്‍ ജാദവും ലഥാമിനെ(37) ചഹലും പുറത്താക്കിയതോടെ കിവികളുടെ പ്രതീക്ഷകള്‍ മങ്ങി. ടോം ലാതം (37), കോളിൻ ഗ്രാൻഡ്ഹോം (11), ടോഡ് ആസിൽ (10), മിച്ചൽ സാന്റ്നർ (22), ട്രെന്റ് ബോള്‍ട്ട് (1) എന്നിവരാണ്‌ കിവിസ്‌ നിരയിലെ മറ്റ്‌ സ്‌കോറർമാർ.

നേരത്തെ ടോസ് നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സിന്‌ പുറത്തായിരുന്നു.  18 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മുന്‍നിര തകര്‍ന്നുവീണപ്പോള്‍ പൊരുതിക്കയറിയ അമ്പാട്ടി റായുഡുവും വിജയ് ശങ്കറും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹാര്‍ദിക് പാണ്ഡ്യയുമാണ്‌ ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്‌. റായുഡു 90(113), വിജയ് ശങ്കറും45(64)  പുറത്തായപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പാണ്ഡ്യയും(45) രക്ഷകനായി. ഹെന്‍‌റി നാലും ബോള്‍ട്ട് മൂന്നും വിക്കറ്റ് വീഴ്‌ത്തി.

INDIANEWS24 SPORTS DESK

Leave a Reply