728-pixel-x-90-2-learn
728-pixel-x-90
<< >>

ന്യൂയോര്‍ക്ക്‌ ഉടന്‍ ആക്രമിക്കുമെന്ന് കാനഡയില്‍ നിന്നുള്ള ഐഎസ് ഭീകരന്‍

ടൊറന്റോ: ന്യൂയോര്‍ക്ക്‌ നഗരം ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞതായി ഇസ്ലാമിക് സ്റ്റേറ്റ് [ഐഎസ്] ഭീഷണി. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാനഡയില്‍ നിന്നുള്ള ഐസിസ് ഭീകരന്‍ ഫാര മുഹമ്മദ് ഷിര്‍ദോനാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ മാസം ഇറാഖില്‍ നടന്ന ആക്രമണത്തില്‍ ഷിര്‍ദോന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞു.

ഉടന്‍തന്നെ ന്യൂയോര്‍ക്ക്‌ നഗരം ആക്രമിക്കപ്പെടുമെന്നാണ് ഷിര്‍ദോന്‍ അഭിമുഖത്തില്‍ പറയുന്നത്. ഇതിനായി ഐസിസ് സംഘാംഗങ്ങള്‍ പദ്ധതി തയ്യാറാക്കി ഒത്തുചേരാന്‍ തുടങ്ങിക്കഴിഞ്ഞു. വൈറ്റ്ഹൗസിന് മുകളില്‍ ഐസിസ് പതാക പാറിക്കും. അവിശ്വാസികളുടെ മക്കളെ അടിമകളാക്കും. യുദ്ധക്കുറ്റത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തൂക്കിക്കൊല്ലും- ഷിര്‍ദോന്‍ പറയുന്നു.

കാല്‍ഗരിയില്‍ നിന്നുള്ള ഇരുപതുകാരനായ ഷിര്‍ദോന്‍ കനേഡിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ അഭിമുഖത്തില്‍ മന്ദബുദ്ധികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇറാഖിലേക്ക് പുറപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ചോദ്യം ചെയ്തിട്ടും തന്‍റെ നീക്കങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നു ഷിര്‍ദോന്‍ പറയുന്നു.

സതേണ്‍ ആല്‍ബര്‍ട്ട ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലെ കഴിഞ്ഞ ജൂണിലാണ് ആദ്യം വാര്‍ത്ത‍കളില്‍ നിറഞ്ഞത്‌. കനേഡിയന്‍ പാസ്പോര്‍ട്ട് തീയിലെറിയുകയും അമേരിക്കയ്ക്കും കാനഡയ്ക്കും എതിരെ ഭീഷണി മുഴക്കുകയും ചെയ്യുന്ന ഇയാളുടെ വീഡിയോ ദൃശ്യങ്ങള്‍ അന്ന് പുറത്തുവന്നിരുന്നു.

One Response to ന്യൂയോര്‍ക്ക്‌ ഉടന്‍ ആക്രമിക്കുമെന്ന് കാനഡയില്‍ നിന്നുള്ള ഐഎസ് ഭീകരന്‍

  1. George Reply

    September 27, 2014 at 9:31 PM

    I don’t know why Canada is allowing such people to migrate to this country.They reject the application of good people and allow these kind of people to migrate.This is a western country.People who migrate to this country should be interested in that culture.At least no objection to it.When I see some people I really feel bad.I feel like I am in Saudi Arabia.Woman show just their eyes through a hole.All the rest of the body is covered with black burka.Then why the hell they migrated to Canada?Authority have to think well before admitting such people.They wont socialize with any other Canadians.

Leave a Reply