ന്യൂയോര്‍ക്ക്സിറ്റി: അമേരിക്കിയിലെ ന്യൂയോര്‍ക്കില്‍ 28.69 കോടി രൂപയോളം(4.5 ദശലക്ഷം ഡോളര്‍) വിലവരുന്ന ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ നശിപ്പിച്ചു. രണ്ട് ടണ്‍ വരുന്ന ശില്‍പ്പങ്ങളും മറ്റും പാറ പൊടിക്കുന്ന യന്ത്രം കൊണ്ടാണ് നശിപ്പിച്ചത്.
ന്യൂയോര്‍ക്കിലെ പബ്ലിക് പാര്‍ക്കിലാണ് സംഭവം. അനധികൃത ആനക്കൊമ്പ് വില്‍പ്പന അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം നല്‍കിയായിരുന്നു നടപടി. ന്യൂയോര്‍ക്ക് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പുകളും ആനക്കൊമ്പ് ശില്‍പ്പങ്ങളും അധികൃതര്‍ നശിപ്പിക്കുകയായിരുന്നു.ആനകളെ വധിക്കുന്നതിന് കൂട്ടുനില്‍ക്കാനാവില്ലെന്ന് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോണ്‍ കാന്വെല്ലി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മുതല്‍ യു എസ് ഫിഷ് ആന്‍് വൈല്‍ഡ് ലൈഫ് സര്‍വീസ് ന്യൂയര്ക്കില് ആനക്കൊമ്പ് വില്‍പ്പന പൂര്‍ണ്ണമായും നിരോധിച്ചതാണ്. 2015ല്‍ പിടിച്ചെടുത്ത ആനക്കൊമ്പുകളാണ് ഇപ്പോള്‍ നശിപ്പിച്ച് കളഞ്ഞത്.
INDIANEWS24.COM New York City