728-pixel-x-90-2-learn
728-pixel-x-90
<< >>

ന്യൂയോര്‍ക്കിലെക്കുള്ള യാത്രക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

കൊച്ചി: ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച്  മസ്‌കത്തില്‍ അടിയന്തര ചികിത്സ തേടിയ നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നു മകന്‍ രവി രാജ് അറിയിച്ചു.ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ മസ്‌കത്തില്‍ തന്നെ തുടരുകയാണെന്നും രവി പറഞ്ഞു.captain raju amma meeting

ഞായറാഴ്ച ക്യാപ്റ്റന്‍ രാജു അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തിരുന്നു.  തുടര്‍ന്നാണ്‌ തിങ്കളാഴ്ച പുലര്‍ച്ചെ 4.20ന് അദ്ദേഹം ഇതിഹാദ് വിമാനത്തില്‍ കൊച്ചിയില്‍ നിന്നും അബുദാബി വഴി  ന്യൂയോര്‍ക്കിലേക്കു യാത്ര പുറപ്പെട്ടത്ത്.വിമാനത്തില്‍ വച്ച് ക്യാപ്റ്റന്‍ രാജുവിന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്‌കത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക ചികിത്സകള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ രാവിലെ ഒമ്പത് മണിയോടെയാണ് മസ്‌കത്തിലെ സ്വകാര്യ സ്വകാര്യ (കിംസ് ഒമാന്‍) ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു.   മകന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ക്യാപ്റ്റന്‍  രാജുവും കുടുംബവും   ന്യൂയോര്‍ക്കിലേക്ക്  യാത്ര തിരിച്ചത്.

INDIANEWS24 GULF DESKcaptain with wife

Leave a Reply