728-pixel-x-90-2-learn
728-pixel-x-90
<< >>

ന്യൂയോര്‍ക്കിന് തമിഴകത്തിന്നൊരു വനിതാ ജഡ്ജി

ന്യൂയോര്‍ക്ക്:ന്യൂയോര്‍ക്ക് ക്രിമിനല്‍ കോടതിയില്‍ പുതിയ ജഡ്ജിയായി ചുമതലയേറ്റത് തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ രാജേശ്വരിയാണ്.ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജ ജഡ്ജിയായി അധികാരമേല്‍ക്കുന്നത് ആദ്യമായാണ്.

നാല്‍പത്തി മൂന്നുകാരിയായ രാജ രാജേശ്വരി കൗമാര പ്രായത്തിലാണ് ചെന്നൈയില്‍ നിന്നും ഇവിടെയെത്തിയത്.പഠനത്തിനു ശേഷം പ്രമുഖ നിയമകാര്യ വിഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.മറ്റ് 27 ജഡ്ജിമാര്‍ക്കൊപ്പമാണ് രാജ രാജേശ്വരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.പത്ത് വര്‍ഷത്തെ കാലാവധിയില്‍ ഇവിടെ ജഡ്ജിയെ നിയമിക്കുന്നത് മേയറാണ്.

ഇത് തന്റെ അമേരിക്കന്‍ സ്വപ്നം മാത്രമല്ല, വിദൂരത്തുള്ള രാജ്യത്തെ പെണ്‍കുട്ടിക്ക് ഉന്നത സ്ഥാനത്ത് എത്താന്‍ കഴിയുമെന്നതു കൂടിയാണ് കാണിക്കുന്നതെന്ന് രാജ രാജേശ്വരി പറഞ്ഞു. മികച്ച നര്‍ത്തകി കൂടിയായ രാജ രാജേശ്വരി അമേരിക്കയില്‍ ഭരതനാട്യം, കുച്ചുപ്പുടി നൃത്തപരിപാടികളും അവതരിപ്പിക്കാറുണ്ട്.

INDIANEWS24.COM NEWYORK

Leave a Reply