728-pixel-x-90-2-learn
728-pixel-x-90
<< >>

ന്യൂഡല്‍ഹിയില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഗതാഗതത്തിന് നിരോധനം

ന്യൂഡല്‍ഹി:ഇന്ത്യയുടെ തലസ്ഥാന നഗരത്തിലൂടെ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഓടിക്കരുതെന്ന് ദേശീയഹരിത ട്രൈബ്യൂണല്‍ ഉത്തരവ്.വായു മലിനീകരണം വര്‍ധിക്കുന്നതിനാലാണ് ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.ഇരുചക്രം,മൂചക്രം,കാര്‍ തുടങ്ങി ഹെവിവെഹിക്കിള്‍സ് വരെയുള്ള എല്ലാ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.ഡല്‍ഹിയില്‍ കുടുതലായി ഓടുന്ന സി എന്‍ ജി(കംപ്രസ്ഡ് നാച്യുറല്‍ ഗ്യാസ്)ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.

ടാര്‍ ചെയ്ത റോഡുകളില്‍ ഗതാഗതം സാധാരണ നിലയില്‍ നടക്കണമെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഉത്തരവില്‍ പറയുന്നു.ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരമാണ് ഡല്‍ഹി. പ്രധാനപ്പെട്ട റോഡുകളില്‍ പോലും വഴിയരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടാകും. ചില റോഡുകളില്‍ ഒരു വരി ഗതാഗതത്തിന് പോലും തടസ്സമാകുന്ന തരത്തിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുള്ളത്.

വാഹനങ്ങളെ കൂടാതെ മറ്റ് ചില വിലക്കുകളുണ്ട്. ഡല്‍ഹി നഗരത്തില്‍ പ്ലാസ്റ്റിക്കുകള്‍,ഇലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കള്‍ തുറസ്സായ സ്ഥലത്ത് കത്തിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി.

INDIANEWS24 NEWDELHI

Leave a Reply