728-pixel-x-90-2-learn
728-pixel-x-90
<< >>

നോര്‍ത്ത് യോര്‍ക്ക് പാര്‍ക്കില്‍ നവജാതശിശുവിന്‍റെ ജഡം

ടൊറന്റോ: കാനഡയിലെ ഒണ്ടാരിയോയില്‍ നോര്‍ത്ത് യോര്‍ക്കിലുള്ള ഒരു പാര്‍ക്കില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ജയിന്‍ സ്ട്രീറ്റ്-വിത്സണ്‍ അവന്യൂവിലുള്ള ഹീത്രോ പാര്‍ക്കിലാണ് ഒരു മാസം പോലും പ്രായമില്ലാത്ത കുഞ്ഞിന്‍റെ അരയ്ക്കു താഴോട്ടുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. അഴുക്കുചാല്‍ വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

പോലീസ് അന്വേഷണം തുടങ്ങി. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് പോലീസ് വക്താവ് വിക്ടര്‍ ക്വോംഗ് അഭ്യര്‍ഥിച്ചു.

Leave a Reply