728-pixel-x-90-2-learn
728-pixel-x-90
<< >>

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നടക്കുന്ന ഏഷ്യാനെറ്റ് യൂറോപ്പിന്റെ  സംവാദങ്ങള്‍ക്ക് ഓംനി നേതൃത്വം നല്‍കും 

റോയ് ജോണ്‍ 

ബെല്‍ഫാസ്റ്റ്:നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നടക്കുന്ന ഏഷ്യാനെറ്റ് യൂറോപ്പിന്റെ സംവാദങ്ങള്‍ക്ക് ഓര്‍ഗനൈസെഷന്‍ ഫോര്‍ നോര്‍ത്തേണ്‍ അയര്‍ലന്റ് മലയാളിസ് (ഓംനി) നേതൃത്വം നല്‍കും.കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി നോര്‍ത്തേണ്‍ അയരലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്ന മലയാളികളുടെ ജീവിതാനുഭവങ്ങളെ,സാമൂഹികം,സാംസ്കാരികം,സാമ്പത്തീകം,പ്രാദേശിക രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് ജനുവരി 30,31 തീയതികളിലായി ബെല്‍ഫാസ്റ്റില്‍ നടക്കാന്‍ പോകുന്നത്.

ഈ സംവാദങ്ങളുടെ സാമുഹ്യ പ്രസക്തി കണക്കിലെടുത്ത്  എന്‍.ഐ യ്യില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളി അസോസിയേഷനുകളും തങ്ങളുടെ പ്രതിനിധികളെ പങ്കേടുപ്പിക്കണം എന്ന് ഓംനി ഭാരവാഹികളായ ഷാജി ലൂക്കോസ്,പോള്‍ കുര്യാക്കോസ്,ടോമി ജോസഫ് എന്നിവര്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു.

അഞ്ച് വിഷയങ്ങളെ അടിസ്ഥാനമാക്കി നടക്കുന്ന സംവാദങ്ങളില്‍ നുറ് പേര്‍ക്ക് മാത്രമാണ് പരമാവധി പങ്കെടുക്കാന്‍ കഴിയുന്നത്.First Come First Serve എന്നതായിരിക്കും തിരഞ്ഞെടുപ്പ് മാനാദണ്ടം.ഏഷ്യാനെറ്റ് യൂറോപ് ജേര്‍ണലിലൂടെ ഏറെ പ്രശ്സതനായ ശ്രീകുമാര്‍ തന്നെയായിരിക്കും മോഡറെറ്റര്‍.

ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും പങ്കെടുക്കാൻ താൽപര്യം ഉള്ളവർ ബന്ധപ്പെടെണ്ട ഫോണ്‍ നമ്പറുകളും ചുവടെ ചേർക്കുന്നു

  • N.I മലയാളികള് നേരിടുന്ന സാംസ്‌കാരിക വെല്ലുവിളികൾ-  Jayaprakash Marayoor (07702686022)
  •   ബെല്ഫാസ്റ്റ് മലയാളികളും പ്രാദേശിക-രാഷ്ട്രീയ-സാമുഹിക പ്രശ്നങ്ങളും- C.I Kunjumon(07915200088)
  •   നമ്മുടെ പുതിയ തലമുറ മുന്നോട്ടു അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ- Gibi Andrews (07912886578)
  •  പുരോഗമിച്ചു കൊണ്ടിരിക്കുന്ന  ഇന്ത്യക്ക് പ്രവാസി മലയാളികളുടെ  പങ്ക്-Jose Augustine(07914571623)
  •  വടക്കന്‍ഐര്‍ലണ്ടിലെ മലയാളി അസോസിയ്ഷനുകളുടെ പ്രസക്തി - Paul Kuriakose (07500709167

Leave a Reply