jio 800x100
jio 800x100
728-pixel-x-90
<< >>

നോട്ട് നിരോധന വാര്‍ഷികം: പ്രതിഷേധവുമായി എന്‍ ഡി എ വിരുദ്ധര്‍; പ്രതിരോധവുമായി ബി ജെ പി

ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പരിഷ്‌കരണത്തിന് ബുധനാഴ്ച്ച ഒരു വയസ്സ്. ഈ നടപടി കാര്യമായ ഗുണം ചെയ്തില്ലെന്ന് റിസര്‍വ്വ് ബാങ്ക് അടക്കമുള്ളവര്‍ പറയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് വലിയ വിജയമായിരുന്നുവെന്നാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ശ്രദ്ധേയ തീരുമാനത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് പ്രധാനമന്ത്രി ഇട്ട ട്വിറ്ററിലാണ് ഇക്കാര്യം പറയുന്നത്. കോണ്‍ഗ്രസ് നവംബര്‍ എട്ട് കരിദിനമായി ആചരിക്കുമ്പോള്‍ ഇടതുപാര്‍ട്ടികള്‍ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള പരിപാടികളും ആസൂത്രണം ചെയ്തിരിക്കുകയാണ്.

കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന രാജ്യത്തെ 125 കോടി ജനങ്ങളെ പ്രണമിക്കുന്നു എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇന്ന് കരിദിനമായി ആചരിക്കുന്ന കോണ്‍ഗ്രസ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തും. ദില്ലിയില്‍ പാര്‍ലമെന്റ് മാര്‍ച്ചും സംഘടിപ്പിക്കും.

ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധമാര്‍ച്ച് 11 മണിക്ക് ഡല്‍ഹിയില്‍ നടക്കും. ഇവിടെ മണ്ഡിഹൗസില്‍ നിന്നാകും ഇടതുപക്ഷത്തിന്റെ മാര്‍ച്ച്. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടികളും വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും. നോട്ട് നിരോധനത്തിനെതിരെ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നോട്ട് നിരോധനം ദേശീയ ദുരന്തമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

അതേസമയം എന്‍ ഡി എ വിരുദ്ധര്‍ ഒന്നടങ്കം നടത്തുന്ന പ്രതിഷേധ പരിപാടികളെ പ്രതിരോധിക്കാന്‍ ബി ജെ പിയും പദ്ധതികളൊരുക്കിയിട്ടുണ്ട്. പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച് നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ് അവരുടെ തീരുമാനം. ഗുജറാത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ടോടെ തലസ്ഥാനത്ത് തിരിച്ചെത്തിയേക്കും. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പെട്ടെന്നുണ്ടായ തീരുമാനം പോലെ മറ്റെന്തെങ്കിലും പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമോയെന്ന് ഉറ്റുനോക്കുന്നവരും ഉണ്ട്.

INDIANEWS24.COM NEWDELHI

Leave a Reply