728-pixel-x-90-2-learn
728-pixel-x-90
<< >>

മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പിയുടെ സമുന്നത നേതാവുമായ അരുണ്‍ ജയ്റ്റ്ലി അന്തരിച്ചു

ന്യൂഡല്‍ഹി:ബി ജെ പിയുടെ സമുന്നത നേതാവും കഴിഞ്ഞ നരേന്ദ്ര മോഡി സര്‍ക്കാരിലെ പ്രധാനിയുമായിരുന്ന അരുണ്‍ ജയ്റ്റ്ലി വിട പറഞ്ഞു.ദീര്‍ഘകാലമായി രോഗ ബാധിതനായിരുന്നു.ന്യൂ ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു.

ബി,ജെ.പി ഗവണ്മെന്റിലെ മികച്ച മന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലി  കിഷന്‍ ജയ്റ്റ്‌ലിയുടെയും രത്തന്‍ പ്രഭ ജയ്റ്റ്‌ലിയുടെയും മകനായി 1952 ല്‍ ഡല്‍ഹിയില്‍ ജനിച്ചു.സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍, ശ്രീറാം കോളജ് ഓഫ് കൊമേഴ്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.എഴുപതുകളില്‍ എബിവിപിയിലൂടെ പൊതുരംഗത്തെത്തി. 1980ല്‍ ബിജെപി ചേര്‍ന്നു.അടിയന്തരാവസ്ഥക്കാലത്തു തടവിലായി. നിയമപഠനം പൂര്‍ത്തിയാക്കി .സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനും അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായി. പിന്നീട് രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തി 1991ല്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമായി. പാര്‍ട്ടി വക്താവായി മികവു തെളിയിച്ചു.അരുണ്‍ ജയ്റ്റ്‌ലി അധികാരത്തില്‍ ഇരിക്കുന്ന സമയത്താണ് ഇന്ത്യയിലെ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായത്.അതില്‍ പ്രധാനപ്പെട്ടത് നോട്ട് നിരോധനവും ജി.എസ്.ടി പ്രാബല്യത്തില്‍ വരുത്തിയതുമാണ്. ഈ രണ്ട് കാര്യങ്ങളും മോഡി സര്‍ക്കാരിന് ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിവെച്ചു.മോഡിയുടെ തീരുമാനത്തോടൊപ്പം അരുണ്‍ പാറപോലെ ഉറച്ച് നിന്നു.അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ബി.ജെ.പി നേതൃത്വത്തിന് വന്‍ തിരിച്ചടിയാണ്..മന്‍മോഹന്‍ സിംഗ് ഭരണകാലത്ത് റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍, വനിതാ സംവരണം,കോക്പാല്‍ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷത്തിരുന്ന് വാദിച്ചു,

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു.കുറച്ച് നാള്‍ ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യനില കഴിഞ്ഞ ശനിയാഴ്ച  വഷളായി.പിന്നീട് മരണം സ്ഥിതീകരിച്ചു. സംഗീതയാണ് ഭാര്യ. സൊനാലി, രോഹന്‍ എന്നിവര്‍ മക്കളാണ്.

INDIANEWS24  NEWDELHI DESK

Leave a Reply