728-pixel-x-90-2-learn
728-pixel-x-90
<< >>

നോട്ട് നിരോധനത്തെയും ജി എസ് ടിയെയും ന്യായീകരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെയും ജി എസ് ടി നടപ്പാക്കിയതിനെയും ന്യായീകരിച്ച് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. നോട്ട് നിരോധനം രാജ്യത്തിന് ഗുണം ചെയ്തില്ലെന്ന വിലയിരുത്തലുകള്‍ വരികയും ജി ഡി പി നിരക്ക് താഴുകയും ചെയ്ത അവസരത്തിലാണ് മോദി ന്യായീകരണം നടത്തിയിരിക്കുന്നത്. പൊതുപരിപാടിയില്‍ സംസാരിക്കവെ താന്‍ ഒരു സാമ്പത്തിക വിദഗ്ധന്‍ അല്ലെന്ന് കൂടി അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെജൂബിലി ആഘോഷചടങ്ങിലായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം. നോട്ട് നിരോധനവും ജി എസ് ടി നടപ്പാക്കിയതും ശരിയായ നടപടികളായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആദ്യമായല്ല 5.7 ശതമാനത്തിലേക്കെത്തുന്നതെന്നും പറഞ്ഞു. താന്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് മുതിരാന്‍ യു പി എ സര്‍ക്കാരിന് ധൈര്യമില്ലായിരുന്നുവെന്ന് മോദി കുറ്റപ്പെടുത്തി.

ജി എസ് ടി നടപ്പിലാക്കിയത് സംബന്ധിച്ച് മൂന്ന് മാസം കൂടി കഴിഞ്ഞ് വിലയിരുത്തും. അപ്പോള്‍ ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തും. വിമര്‍ശിക്കുന്നവര്‍ വസ്തുതകളെ വച്ചല്ല മറിച്ച് വികാരപരമായാണ് പ്രതികരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. താനൊരു സാമ്പത്തിക വിദഗ്ധനല്ലെന്ന് പറഞ്ഞ മോദി അങ്ങനെ അവകാശപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.

INDIANEWS24.COM NEWDELHI

Leave a Reply