jio 800x100
jio 800x100
728-pixel-x-90
<< >>

നോട്ടു നിരോധിച്ചത് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കറൻസി നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടി റദ്ദാക്കാനാകില്ലെന്നു സുപ്രീം കോടതി.സാമ്പത്തിക നയത്തിൽ ഇടപെടാനാകില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച ഇങ്ങനെ അറിയിച്ചത്.500 ,1000 നോട്ടുകൾ റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഹര്‍ജി നവംബര്‍ 25 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് നേരിടാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, കാമിനി ജെയ്‌സ്വാള്‍ എന്നിവരാണ് ഹാജരായത്.

INDIANEWS24.COM NEWDELHI

Leave a Reply