728-pixel-x-90-2-learn
728-pixel-x-90
<< >>

നോട്ട് റദ്ദാക്കലിന്‌ ശേഷമുള്ള ആദ്യബജറ്റ് ബുധനാഴ്ച്ച

ന്യൂഡല്‍ഹി:വിവാദങ്ങള്‍ക്കും വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും ഇടയാക്കിയ നോട്ടുപരിഷ്‌കരണത്തിനു ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റ് ബുധനാഴ്ച്ച.പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ച് ചൊവ്വാഴ്ച്ച രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നയപ്രഖ്യാപനപ്രസംഗം നടത്തും.സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

നോട്ടസാധുവാക്കലിനുശേഷമുള്ള ആദ്യ ബജറ്റാകുമ്പോള്‍ ധനമന്ത്രി ജെയ്റ്റ്‌ലിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്.ആദായനികുതിഘടനയില്‍ മാറ്റം വരുമെന്ന സൂചന ഇതിനോടകം ധനമന്ത്രി നല്‍കിക്കഴിഞ്ഞു. രണ്ടര ലക്ഷം രൂപയാണ് ഇപ്പോഴത്തെ പരിധി.ബാങ്കിംഗ് സംവിധാനം ഉടച്ചുവാര്‍ക്കുന്നതും നടപടികളുണ്ടായേക്കാം.റെയില്‍വേയ്ക്ക് പ്രത്യേകമായുണ്ടായിരുന്ന ബജറ്റ് നീക്കിയതിനു ശേഷം വരുന്ന ആദ്യ ബജറ്റെന്ന നിലയ്ക്കും ഇത്തവണത്തെ ബജറ്റ് ശ്രദ്ധേയമാണ്. സാധാരണ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങി റെയില്‍വേ ബജറ്റ് അവതരണത്തിനു ശേഷമാണ് കേന്ദ്ര ബജറ്റ് വരാറുള്ളത്.റെയില്‍വേ വികസനം യാത്രാനിരക്ക് എന്നിവയും ഇതില്‍ തന്നെ പ്രഖ്യാപിച്ചേക്കും.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതാണ് ജെയ്റ്റ്‌ലിക്കു മുന്നിലുള്ള മറ്റൊരു വെല്ലുവിളി.തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ഗുണപരമായ തീരുമാനങ്ങള്‍ക്ക് പിശുക്കുണ്ടാകുമോ,അതോ നിര്‍ദേശങ്ങളെ മറികടന്ന് വോട്ട് ലക്ഷ്യമാക്കുമോയെന്നതും കാത്തിരുന്നുകാണാം.തിരഞ്ഞെടുപ്പ് കഴിയുംവരെ ബജറ്റ് മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്.എന്നാല്‍ നാളത്തെ ബജറ്റ് സമ്മേളനം തുടങ്ങുന്നതു മുതല്‍ അവരുടെ പ്രതികരണം അലയടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

INDIANEWS24.COM NEWDELHI

Leave a Reply