ന്യൂഡല്‍ഹി: നൈജീര്യയില്‍ പിടിയിലായ നാല് ഇന്ത്യക്കാരെ മോചിപ്പിക്കാനായെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വിറ്റര്‍ പോസ്റ്റ്. നാവിക കപ്പലിലുണ്ടായ കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട നാല് പേരെയാണ് മോചിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിക്കാനായത്. ഇതിനായി ശക്തമായ ഇടപെടലുകള്‍ നടത്തിയ നൈജീര്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ബി എന്‍ റെഡ്ഡിക്ക് സുഷമ ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.
അതുല്‍ ശര്‍മ്മ, സുധീര്‍ കുമാര്‍, ബാല്‍വീന്ദര്‍ സിംഗ്, വിയാസ് യാദവ് എന്നിവരെയാണ് മോചിപ്പിച്ചത്. മോചിപ്പിക്കപ്പെട്ട നാല് പേരില്‍ രണ്ട് പേര് സുഷമയുടെ സഹായം മുന്‍പ് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. നാവിക കപ്പലില്‍ കുറ്റകൃത്യങ്ങള്‍ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇവരെ അധികൃതര്‍ പിടികൂടിയത്. നൈജീരിയയിലെ പ്രധാന പട്ടണങ്ങളിലൊന്നായ ലാഗോസിലാണ് ഇവര്‍ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നത്.
INDIANEWS24.COM NEWDELHI