728-pixel-x-90-2-learn
728-pixel-x-90
<< >>

നോ​​ക്കു​​കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത് നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ക്കി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി

തി​​രു​​വ​​ന​​ന്ത​​പു​​രം:  . തൊ​​ഴി​​ല്‍ – നൈ​​പു​​ണ്യ​​ വ​​കു​​പ്പാണ് ഉ​​ത്ത​​ര​​വി​​റ​​ക്കിയത്.പു​​തി​​യ ഉ​​ത്ത​​ര​​വു പ്ര​​കാ​​രം തൊ​​ഴി​​ൽ​​മേ​​ഖ​​ല​​ക​​ളി​​ൽ ചി​​ല യൂ​​ണി​​യ​​നു​​ക​​ൾ തൊ​​ഴി​​ലാ​​ളി​​ക​​ളെ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ന് അ​​വ​​കാ​​ശ​​മു​​ന്ന​​യി​​ക്കു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്കും. ചെ​​യ്യാ​​ത്ത ജോ​​ലി​​ക്ക് കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തും കൈ​​പ്പ​​റ്റു​​ന്ന​​തും നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ക​​ണ​​ക്കാ​​ക്കി ച​​ട്ട​​പ്ര​​കാ​​രം ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ മാ​​ർ​​ച്ച് എ​​ട്ടി​​നു ട്രേ​​ഡ് യൂ​​ണി​​യ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളു​​മാ​​യി ന ടത്തിയ ച​​ർ​​ച്ച​​യു​​ടെകൂ​​ടി അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് തൊ​​ഴി​​ൽ​​വ​​കു​​പ്പ് ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്. അ​​ത​​തു ജി​​ല്ലാ ലേ​​ബ​​ർ ഓ​​ഫീ​​സ​​ർ​​മാ​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച ഏ​​കീ​​കൃ​​ത​​ കൂ​​ലിപ്പ​​ട്ടി​​ക അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ക​​യ​​റ്റി​​റ​​ക്ക് കൂ​​ലി ന​​ൽ​​ക​​ണം എന്ന് ഉത്തരവില്‍ പറയുന്നു.* പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടാ​​ത്ത ഇ​​ന​​ങ്ങ​​ൾ​​ക്ക് ഉ​​ഭ​​യ​​ക​​ക്ഷി ക​​രാ​​റു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കൂ​​ലി ന​​ൽ​​ക​​ണം. കൂടാതെ ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി നി​​യ​​മ​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ ഗാ​​ർ​​ഹി​​കാ​​വ​​ശ്യ​​ത്തി​​നു​​ള്ള ക​​യ​​റ്റി​​റ​​ക്ക്, കാ​​ർ​​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റി​​റ​​ക്ക് എ​​ന്നി​​വ​​യ്ക്ക് ഇ​​ഷ്ട​​മു​​ള്ള​​വ​​രെ ജോ​​ലി​​ക്ക് നി​​യോ​​ഗി​​ക്കാം എന്ന് ഉത്തരവില്‍ പ്രതിപാദിക്കുന്നു.ഉത്തരവിലെ മറ്റ് വ്യവസ്ഥകള്‍ ചുവടെ പറയും പ്രകാരമാണ്:

* അം​​ഗീ​​കൃ​​ത ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി​​ക​​ളെ നി​​യ​​മി​​ക്കു​​ന്ന പ​​ക്ഷം അ​​ത​​തു മേ​​ഖ​​ല​​യി​​ൽ നി​​ശ്ച​​യി​​ച്ച കൂ​​ലി ന​​ൽ​​ക​​ണം. തൊ​​ഴി​​ൽ വ​​കു​​പ്പോ ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി​​ക്ഷേ​​മ​​നി​​ധി ബോ​​ർ​​ഡോ ന​​ൽ​​കി​​യി​​ട്ടു​​ള്ള തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ് ജോ​​ലി​​സ​​മ​​യ​​ത്ത് തൊ​​ഴി​​ലാ​​ളി​​ക​​ൾ കൈ​​വ​​ശം വ​​യ്ക്ക​​ണം.കൂ​​ലി​​ക്ക് ക​​ണ്‍വീ​​ന​​റോ പൂ​​ൾ ലീ​​ഡ​​റോ ഒ​​പ്പി​​ട്ട് ഇ​​നം​​തി​​രി​​ച്ച ര​​സീ​​ത് തൊ​​ഴി​​ലു​​ട​​മ​​യ്ക്ക് ന​​ൽ​​ക​​ണം.

* അ​​ധി​​ക​​നി​​ര​​ക്ക് ഈ​​ടാ​​ക്കി​​യാ​​ൽ അ​​സി​​സ്റ്റ​​ന്‍റ് ലേ​​ബ​​ർ ഓ​​ഫീ​​സ​​ർ​​മാ​​രോ ജി​​ല്ലാ ലേ​​ബ​​ർ ഓ​​ഫീ​​സ​​ർ​​മാ​​രോ ഇ​​ട​​പെ​​ട്ട് പ​​ണം തി​​രി​​കെ വാ​​ങ്ങി​​ക്കൊ​​ടു​​ക്ക​​ണം. ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ക്ഷേ​​മ​​നി​​ധി​​ബോ​​ർ​​ഡ് മു​​ഖേ​​ന​​യോ റ​​വ​​ന്യൂ റി​​ക്ക​​വ​​റി ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ​​യോ പ​​ണം ഈ​​ടാ​​ക്കാ​​ൻ ന​​ട​​പ​​ടി​​യെ​​ടു​​ക്കും.

* ഏ​​തെ​​ങ്കി​​ലും തൊ​​ഴി​​ൽ​​മേ​​ഖ​​ല​​യി​​ൽ തൊ​​ഴി​​ൽ ചെ​​യ്യാ​​നു​​ള്ള അ​​വ​​കാ​​ശ​​മു​​ന്ന​​യി​​ച്ചോ ഉ​​യ​​ർ​​ന്ന കൂ​​ലി നി​​ര​​ക്കു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടോ തൊ​​ഴി​​ലു​​ട​​മ​​യെ​​യോ ഉ​​ട​​മ​​യു​​ടെ പ്ര​​തി​​നി​​ധി​​യെ​​യോ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യോ കൈ​​യേ​​റ്റം ചെ​​യ്യു​​ക​​യോ വ​​സ്തു​​വ​​ക​​ക​​ൾ ന​​ശി​​പ്പി​​ക്കു​​ക​​യോ മ​​റ്റു ത​​ട​​സ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ക​​യോ ചെ​​യ്യാ​​ൻ പാ​​ടി​​ല്ല.

* നി​​യ​​മ​​പ​​ര​​മാ​​യ ത​​ർ​​ക്ക​​ങ്ങ​​ളി​​ൽ ജി​​ല്ലാ ലേ​​ബ​​ർ ഓ​​ഫീ​​സ​​ർ​​മാ​​ർ ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി നി​​യ​​മ​​പ്ര​​കാ​​രം തീ​​രു​​മാ​​ന​​മെ​​ടു​​ത്ത് ക​​ക്ഷി​​ക​​ളെ അ​​റി​​യി​​ക്കു​​ക​​യും ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ പോലീ​​സി​​ന് വി​​വ​​രം ന​​ൽ​​കു​​ക​​യും വേ​​ണം.

* ട്രേ​​ഡ് യൂ​​ണി​​യ​​നു​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ അ​​ന​​ഭി​​ല​​ഷ​​ണീ​​യ പ്ര​​വ​​ണ​​ത​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കും. ജി​​ല്ലാ​​ത​​ല കൂ​​ലി പ​​ട്ടി​​ക മാ​​ധ്യ​​മ​​ങ്ങ​​ൾ മു​​ഖേ​​ന ജി​​ല്ലാ ലേ​​ബ​​ർ ഓ​​ഫീ​​സ​​ർ​​മാ​​ർ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.nokku-kooli.png

INDIANEWS24 TVPM DESK

Leave a Reply