728-pixel-x-90-2-learn
728-pixel-x-90
<< >>

നേഴ്സ്മാരും അദ്ധ്യാപകരും ഇടക്കാല അവധിയെടുത്ത് കടക്കെണിയില്‍ നിന്നും രക്ഷ നേടുന്നു

ഡബ്ലിന്‍ :നേഴ്സ്സമാരും അദ്ധ്യാപകരും ശമ്പളമില്ലാത്ത ഇടക്കാല അവധി (sabbatical leave) എടുത്ത് ഒരു വര്‍ഷമോ അതിലധികമോ കാലം യു കെ യില്‍ വന്ന്‍ താമസിച്ച ശേഷം പാപ്പരായി സ്വയം പ്രഖ്യാപിക്കുന്നു.ഇതിലൂടെ വന്‍ സമ്പത്തിക ബാധ്യതയായ ഭവന വായ്പ്പയും ക്രെഡിറ്റ് കാര്‍ഡ് വായ്പ്പയുമടക്കം എല്ലാ കട ബാധ്യതകളില്‍ നിനും രക്ഷ നേടുന്നു.ഈ സമീപന രീതി വരുമാനത്തില്‍ മധ്യവര്‍ഗ്ഗങ്ങളായ നേഴ്സുമാര്‍ ,അദ്ധ്യാപകര്‍ തുടങ്ങി പോലീസുകാര്‍ വരെ ചെയ്യുന്നുണ്ട് എന്നാണ് സണ്‍‌ഡേ ഇന്‍ഡിപ്പെന്‍ഡന്‍സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കം കുറിച്ച 2006 ന് മുന്‍പ് വന്‍ വില നല്‍കി വീട് മേടിച്ചവരാണ് ഇവരില്‍ കൂടുതല്‍ പേരും.ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഐറിഷ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.എന്നാല്‍ നിലവിലുള്ള മോര്‍ട്ട്ഗേജ് നിയമം അനുസരിച്ചു ഇവരെ കുറ്റക്കാരാക്കാന്‍ കഴിയില്ല.

കടങ്ങള്‍ പിരിച്ചെടുക്കാന്‍ ഐറിഷ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഏജന്‍സി പ്രസിദ്ധീകരിചിരിക്കുന്ന കടപ്പത്ര മാസികയില്‍ ഏറ്റവും കൂടുതല്‍ ഉള്ള വിഭാഗം നിര്‍മ്മാണ തൊഴിലാളികളാണ്.എന്നാല്‍ ഉയര്‍ന്ന വരുമാനക്കാരായ 68 ഡോക്ടര്‍മാരും ,59 സോളിസിറ്റര്‍മാരും ഇടം നേടിയിട്ടുണ്ട്.

INDIANEWS UK

 

Leave a Reply