728-pixel-x-90-2-learn
728-pixel-x-90
<< >>

നേഴ്സുമാര്‍ നെടുമ്പാശ്ശേരിയില്‍ എത്തി

മുംബൈ:ആശങ്കകള്‍ക്ക് വിരാമം ഇട്ടുകൊണ്ട്‌ നേഴ്സുമാര്‍ നെടുമ്പാശ്ശേരിയില്‍ എത്തി.ഇറാഖിലെ കുര്‍ദ് മേഖലയിലുളള ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്നു പുലര്‍ചെ്ച 4.10 ന് പുറപ്പെട്ടു. രാവിലെ 8.43 ന് മുംബൈയില്‍ എത്തിയ വിമാനം ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്.വിമാനജീവനക്കാരും 46 നഴ്സുമാരും മറ്റ് 114 പേരുമടക്കം 183 പേരുമായാണ് വിമാനം ഇന്ത്യയില്‍ എത്തിയത്.

നേഴ്സുമാരെ കൂടാതെ കിര്‍കുക്കിലും മറ്റും ഉണ്ടായിരുന്ന എഴുപത് ഇന്ത്യാക്കാരും ഇതേ വിമാനത്തില്‍ ഉണ്ട്.മലയാളി നേഴ്സുമാരെ നെടുമ്പാശ്ശേരിയില്‍ ഇറക്കിയ ശേഷം മറ്റുള്ളവരുമായി വിമാനം ഹൈദരാബാദിലേയ്ക്ക് പോകും.

നഴ്സുമാരെ സ്വീകരിക്കാന്‍ നെടുന്പാശേരിയില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇമിഗ്രേഷന്‍ നടപടികളും കസ്റ്റംസ് പരിശോധനയും വേഗത്തിലാക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ വിമാനത്താവളത്തില്‍ തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ.ബാബുവും നെടുന്പാശേരി വിമാനത്താവളത്തില്‍ നേരിട്ടെത്തി നടപടികള്‍ ഏകോപിപ്പിക്കും.

ഡി.വൈ.എഫ്.ഐ പോലയുള്ള യുവജനപ്രസ്ഥാനങ്ങള്‍ വിമാനത്താവളത്തിനു പുറത്ത് നേഴ്സുമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിക്കുന്നുണ്ട്.

ഇറാഖില്‍ നിന്നെത്തുന്ന മുഴുവന്‍ ആളുകളെയും വീടുകളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.അടിയന്തരസഹായമെന്ന നിലയില്‍ 5000 രൂപ വീതം നല്‍കും.

Leave a Reply