728-pixel-x-90-2-learn
728-pixel-x-90
<< >>

നേപ്പാള്‍ ഭൂചലനത്തില്‍ തെലുങ്ക് നടന്‍ വിജയും മരിച്ചു

ഹൈദരാബാദ്:നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് മരിച്ച ഇന്ത്യക്കാരില്‍ തെലുങ്ക് നടന്‍ വിജയും ഉള്‍പ്പെടും.സിനിമാ ചിത്രീകരണശേഷം ഹോട്ടലിലേക്ക് മടങ്ങുവഴി വാഹനം തലകീഴായി മറിയുകയായിരുന്നുവെന്ന് സംവിധായകന്‍ കിഷന്‍ അറിയിച്ചു.അപകടസ്ഥലത്തു വച്ചു തന്നെ വിജയ് മരിച്ചു.കൂടെ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

തെലുങ്കു ചലച്ചിത്രമായ ഏട്ടകരത്തിന്റെ ചിത്രീകരണത്തിനായാണ് വിജയ്‌നേപ്പാളിലെത്തിയത്. ചിത്രത്തിന്റെ ഛായഗ്രഹകന്‍ കൂടിയായ അദ്ദേഹം കോറിയോഗ്രാഫര്‍ എന്ന നിലയ്ക്കും പ്രശസ്തി ആര്‍്ജിജ്ജിട്ടുണ്ട്.ആന്ധ്രാപ്രദേശിലെ ഗുണ്ടൂരാണ് വിജയ്‌യുടെ ജന്മസ്ഥലം. അദ്ദേഹത്തിന്റെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായം ചെയ്യണമെന്ന് ചലച്ചിത്രമേഖല സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിറ്റിലെ മറ്റുള്ളവര്‍ സുരക്ഷിതരാണ്.

ഭൂചലനത്തില്‍ 72 ഇന്ത്യക്കാര്‍ മരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ അറിയിച്ചു.ഭൂകമ്പ ദുരിത ബാധിതരുടെ സഹായത്തിനായി എല്ലാ നടപടികളും സ്വീകരിച്ചിട്ടു്ള്ളതായി അദ്ദേഹം അറിയിച്ചു.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് നിര്‍വഹിക്കുന്നത്. ഭൂകമ്പത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യയിലും നേപ്പാളിലുമുള്ളവര്‍ക്ക് സഹായമെത്തിക്കും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി നേപ്പാളിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് ബസ്സുകള്‍ അയയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

INDIANEWS24.COM HYDERABHAD

Leave a Reply