jio 800x100
jio 800x100
728-pixel-x-90
<< >>

നേപ്പാളില്‍ കുടുങ്ങിയത് 250 മലയാളികള്‍

ന്യൂഡല്‍ഹി:ഭൂകമ്പമുണ്ടായ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 250 മലയാളികള്‍.51 പേര്‍ ചിന്ദ്വാനിലും 21 പേര്‍ പൊഖാറയിലും 56 പേര്‍ ലുംബിനിയിലുമാണുള്ളത്.സംസ്ഥാന ഇന്‍ഫോര്‍മേഷന്‍ മന്ത്രി കെ സി ജോസഫ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കുടുങ്ങിക്കിടക്കുന്നവരെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു.ഇക്കാര്യങ്ങളെല്ലാം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.

ഭൂകമ്പത്തില്‍ പരിക്കേറ്റ് നേപ്പാളില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അബിന്‍ സൂരിയെ അടുത്ത വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും.എയിംസ് ആശുപത്രിയില്‍ അദ്ദേഹത്തിന് ചികിത്സ നല്‍കാമെന്ന് സുഷമ സ്വരാജ് ഉറപ്പു നല്‍കിയെന്ന് മന്ത്രി പറഞ്ഞു.

INDIANEWS24.COM NEWDELHI

Leave a Reply