728-pixel-x-90-2-learn
728-pixel-x-90
<< >>

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അറസ്റ്റില്‍

തൃശ്ശൂര്‍:നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അറസ്റ്റില്‍.നെഹ്രു ഗ്രൂപ്പിനു കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ തൃശ്ശൂര്‍ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിരുന്നു.കോളജുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

നെഹ്രു ഗ്രൂപ്പിന് കീഴിലുള്ള പാമ്പാടി നെഹ്രു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതികൂടിയാണ് കൃഷ്ണദാസ്.ഈ കേസില്‍ ഇയാള്‍ ജാമ്യത്തിലാണ്.

ലക്കിടിയിലെ കോളജ് വിദ്യാര്‍ത്ഥയായ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.കോളജ് പി ആര്‍ ഒ. വത്സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍, ലീഗല്‍ അഡൈ്വസര്‍ സുചിത്ര എന്നിവരാണ് കൃഷ്ണദാസിനൊപ്പം അറസ്റ്റിലായ മറ്റുള്ളവര്‍.ഷൗക്കത്തലിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ചോദിക്കാന്‍ ചെന്ന രക്ഷിതാക്കളെ കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

INDIANEWS24.COM TCR

Leave a Reply