728-pixel-x-90-2-learn
728-pixel-x-90
<< >>

ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാരിക്കേച്ചറുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് കൊച്ചിയില്‍ വേറിട്ട ശിശുദിനാചരണം

കൊച്ചി: ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാരിക്കേച്ചറുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് കൊച്ചിയില്‍ വേറിട്ട ശിശുദിനാചരണം. ലോകമെമ്പാടും വിവിധ പരിപാടികളോടെ നെഹ്രുവിന്റെ ജന്മദിനം ആചിരിക്കുമ്പോള്‍ പെറ്റല്‍സ് ഗ്ലോബ്(www.petalsglobe.org.in) ആണ് എം എന്‍ ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് പരിപാടി സംഘടിപ്പിക്കുന്നത്. പെറ്റല്‍സ് ഗ്ലോബിന് വേണ്ടി കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഇബ്രാഹീം ബാദുഷയാണ് പ്രദര്‍ശനത്തിന്റെ ആശയം കണ്ടെത്തിയത്. ഇന്ത്യയിലെ രാഷ്ട്രീയ കാര്‍ട്ടൂണ്‍ രചനയ്ക്ക് തുടക്കം കുറിച്ചയാളെന്ന് അറിയപ്പെടുന്ന മലയാളിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് ഒരിക്കല്‍ നെഹ്രു ആവശ്യപ്പെട്ട വാചകത്തെയാണ് പ്രദര്‍ശനത്തിന് ആശയമാക്കിയിട്ടുള്ളതെന്ന് ഇതിന്റെ ക്യൂറേറ്റര്‍ കൂടിയായ ഇബ്രാഹിം ബാദുഷ പറയുന്നു. താന്‍ വിമര്‍ശനത്തിന് അതീതനല്ല എന്ന് പറഞ്ഞുകൊണ്ട് നെഹ്രു ശങ്കറിനോട്‌  “എന്നെ ഒഴിവാക്കരുത്” (Don’t Spare Me) എന്ന് പറഞ്ഞിരുന്നു. ആ ചരിത്ര വാചകം തന്നെയാണ് പ്രദര്‍ശനത്തിന്റെ പേരായി സ്വീകരിച്ചിരിക്കുന്നതും ‘ഡോന്റ് സ്‌പേയ്ര്‍ മീ 128 കാരിക്കേച്ചേഴ്‌സ്’.ഇടപ്പള്ളി പത്തടിപ്പാലത്തെ കേരള ഹിസ്റ്ററി മ്യൂസിയത്തില്‍ 14ന് തുടങ്ങുന്ന പ്രദര്‍ശനം 19 വരെയുണ്ടാകും. പേര് സൂചിപ്പിക്കുംപോലെ നെഹ്രുവിന്റെ 128 കാരിക്കേച്ചറുകളാകും പ്രദര്‍ശനത്തിലുണ്ടാവുക.
INDIANEWS24.COM Kochi

Leave a Reply