728-pixel-x-90-2-learn
728-pixel-x-90
<< >>

കറുത്ത സൂര്യന്‍ അസ്തമിച്ചു

ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ വിമോചനനായകന്‍ നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌  വ്യാഴാഴ്ച പ്രാദേശികസമയം രാവിലെ 8.30 യോടെ സ്വവസതിയില്‍ ആയിരുന്നു മരണം. സംസ്കാരം ശനിയാഴ്ച. ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റും നൊബേല്‍ ജേതാവുമായ മണ്ടേലക്ക് ഇന്ത്യന്യൂസിന്‍റെ  ആദരാഞ്ജലികള്‍.

ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരുടെ വിമോചനസമരത്തിന് ഐതിഹാസികമായ നേതൃത്വം നല്‍കിയ മണ്ടേല വംശീയവിദ്വേഷത്തിനും വര്‍ണവെറിക്കുമെതിരെ ലോകമാകെയുള്ള പോരാട്ടത്തിന് ആവേശമായിരുന്നു. ജനതയുടെ മോചനത്തിന് വേണ്ടി പോരാടിയതിന്റെ പേരില്‍ ജീവിതത്തിന്‍റെ വസന്തകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവന്നു. വെള്ളക്കാരുടെ ഭരണകൂടം 1962ല്‍ അറസ്റ്റ് ചെയ്ത മണ്ടേല ലോകവ്യാപകമായ പ്രതിക്ഷേധങ്ങള്‍ക്കൊടുവില്‍ 1990 ഫെബ്രുവരി 11നാണ് മോചിക്കപ്പെടത്. ഇരുപത്തെട്ട് വര്‍ഷത്തോളം നീണ്ട ജയില്വസതിനും പക്ഷേ ആ അഗ്നിയെ കെടുത്താനായില്ല. ലോകത്ത് കൂടുതല്‍ കാലം ജയിലില്‍ കഴിയേണ്ടിവന്ന രാഷ്ട്രീയതടവുകാരനാണ് മണ്ടേല.

കറുത്ത വര്‍ഗക്കാര്‍ക്ക് വോട്ടവകാശം ലഭിച്ച ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച മണ്ടേല 1994 മെയ് ഒമ്പതിന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി അധികാരമേറ്റു. അഞ്ചു വര്‍ഷത്തിനുശേഷം പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിരമിച്ചു. നൊബേല്‍ സമ്മാനവും ഭാരതരത്നയും ഉള്‍പ്പെടെയുള്ള ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Leave a Reply