നെയ്റോബി അക്രമികളിൽ ബ്രിട്ടീഷ് വനിതയും കാനഡക്കാരനും ?
നെയ് റോബി : കെനിയയിലെ നെയ്റോബി ഷോപ്പിംഗ് മാളില്‍ നടന്ന തീവ്രവാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരു ബ്രിട്ടീഷ് വനിതയും രണ്ട് അമേരിക്കക്കാരും. കെനിയൻ ആഭ്യന്തരമന്ത്രി ആമിന മുഹമ്മദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു കാനഡക്കാരനും അക്രമികളുടെ കൂട്ടത്തില്‍ ഉള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
2005 ലെ ലണ്ടൻ ബോംബാക്ര ണക്കേസ്സിലെ ചാവേറായ ജെർമെയ്ൻ ലിണ്ട്സേയുടെ ഭാര്യ സാമന്ത ഷെരഫിയ ലൂസ്വൈറ്റ് ആണ് വനിതാ അക്രമി. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തീവ്രവാദി ആക്രമണത്തിൽ മൂന്നു ഭീകരർ ഉൾപ്പെടെ 67 പേർ കൊല്ലപ്പെട്ടു.
തീവ്രവാദ പ്രവർത്തന ങ്ങളുടെ പേരില്‍ കെനിയൻ പൊലിസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന വനിതയാണ് സാമന്ത. ആക്രമണത്തിനിടെ മറ്റു ഭീകരർക്ക് നിർദേശങ്ങൾ നൽകിയിരുന്നത് ഇവരാണ്.
ഇരുപ ത്തൊമ്പതു കാരിയായ സാമന്ത ഭീകരസംഘടനയായ അൽ ഷബബിൽ അംഗമാണ്. ഒരു മുൻ ബ്രിട്ടീഷ് സൈനികന്റെ മകളായ സാമന്ത പിന്നീട്ലി ഇസ്ലാം മതം സ്വീകരിക്കുകയും ലിണ്ട്സേയെ വിവാഹം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് തീവ്രവാദ പ്രവർ ത്തനങ്ങളിൽ പങ്കാളിയായത്. മുമ്പും പല ആക്രമണങ്ങളില്‍ ഇവര്‍ പങ്കെടുതിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒന്റാറിയോ സ്വദേശിയാണ് നെയ്റോബി ആക്രമണത്തില്‍ പങ്കെടുത്ത കാനഡക്കാരനെന്നാണ് റിപ്പോര്‍ട്ട്. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കാനഡ വിദേശമന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായ ശേഷം പ്രതികരിക്കും. ഏതു രാജ്യക്കാരനായാലും തീവ്രവാദികള്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് കാനഡ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.