728-pixel-x-90-2-learn
728-pixel-x-90
<< >>

നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. ഹരികുമാര്‍ അയല്‍ സംസ്ഥാനത്തിലെവിടെയോ ഒളിവിലാണെന്ന് സൂചന നിലനില്‍ക്കുമ്പോഴാണ് ഇന്ന് വസതിയില്‍ മരിച്ചെന്ന വാര്‍ത്ത പുറത്ത് വന്നത്.
സംഭവം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനായിരുന്നില്ല. ഡിവൈഎസ്പിയെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനല്‍ മരിച്ച സ്ഥലത്ത് ഉപവാസമിരിക്കുകയായിരുന്നു വിജിയും സനലിന്റെ കുടുംബാംഗങ്ങളും. ഹരികുമാറിന്റെ മരണ വിവരം അറിഞ്ഞതോടെ വിജി ഉപവാസം അവസാനിപ്പിച്ചു.
കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതക കേസ് മാത്രമായിരുന്നു ലോക്കല്‍ പൊലീസ് ഹരികുമാറിനെതിരെ ആദ്യം ചുമത്തിയിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിരുന്നു.

Leave a Reply