728-pixel-x-90-2-learn
728-pixel-x-90
<< >>

നെടുമ്പാശ്ശേരി വിമാനത്താവളവും കേരളത്തിലെ സ്കൂളുകളും ഇന്ന് തുറക്കുന്നു

കൊച്ചി:പ്രളയത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നു.ഇതോടെ താല്‍ക്കാലികമായി പ്രവര്‍ത്തിച്ചിരുന്ന കൊച്ചിയിലെ വ്യോമസേനാ വിമാനത്താവളത്തില്‍ നിന്നുള്ള കമ്മേഴ്സ്യല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കും.നെടുമ്പാശ്ശേരി വിമാനത്താവളത്തിനു 300 കോടിയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും ഇനിയും പൂര്‍ണ്ണമായും വെള്ളമിറങ്ങാത്തതുമായ സ്കൂളുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാലയങ്ങളിലും  നാളെ മുതല്‍ അധ്യയനം ആരംഭിക്കും.അപ്രതീക്ഷിതമായി നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടമായതോടെ കൃത്യ സമയത്ത് പാഠഭാഗങ്ങള്‍ എങ്ങിനെ തീര്‍ക്കും എന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും.

INDIANEWS24 KOCHI DESK

Leave a Reply