728-pixel-x-90-2-learn
728-pixel-x-90
<< >>

നെടുമ്പാശ്ശേരി വിമാനത്താവളത്തിനു 15 വയസ്സ്

രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങിയതിന്റെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നു.ഏകദേശം അമ്പതു ലക്ഷം യാത്രക്കാർ കൊച്ചി വഴി യാത്ര ചെയ്യുന്നു എന്ന് കണക്കാക്കുന്നു.850 കോടി ചിലവിൽ പുതിയ ടെർമിനൽ രൂപം കൊള്ളുകയാണ്.അത് നിലവിൽ വന്നാൽ ഇപ്പോഴുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്നു എയർ പോർട്ട്‌ ഡയറക്ടർഎ.സി.കെ നായർ പറഞ്ഞു.
ഇത് കൂടാതെ എയർ പോർട്ടിൽ തന്നെ സോളാർ വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചപ്പോൾ ഒരു പരിധി വരെ വൈദ്യുതി പ്രശ്നം പരിഹരിക്കാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മറ്റു വിമാനത്താവള നടത്തിപ്പില്‍ പങ്കാളിയാകാനും ചെറുകിട ജല വൈദ്യുതി പദ്ധതികള്‍  ഏറ്റെടുത്ത് നടത്താനും  ആലോചനയുണ്ട്.
പതിനഞ്ചാം വാർഷികാഘോഷം മെയ്‌ 25 നു ആഘോഷിക്കാൻ തീരുമാനിച്ചു.ജനങ്ങൾക്ക്‌ എയർ പോര്‍ട്ടിന്റെ  പ്രവർത്തനം കാണാൻ സന്ദർശക ഗാലറിയിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കും

Leave a Reply